മോഷണം ആരോപിച്ച് ട്രെയിനില്‍ കൗമാരക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്
മുംബൈ: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കൗമാരക്കാരായ രണ്ടുപേരെ നഗ്നരാക്കി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ഒരു യാത്രക്കാരിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു.
ട്രെയിനിനുള്ളില്‍ വെച്ച് ഇരുവരെയും യാത്രക്കാര്‍ കൈകാര്യം ചെയ്യുന്നതും പിന്നീട് സ്റ്റേഷനിലെത്തിയശേഷം പ്ലാറ്റ്‌ഫോമില്‍വെച്ചും ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു. കള്ളന്മാരെന്ന രീതിയില്‍ ഇരുവരെയും ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാനും അക്രമികള്‍ മുതിര്‍ന്നു.

സംഭവം ചാനലുകളിലൂടെ പുറത്തുവന്നതോടെ മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വെ പോലീസും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വെ പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമികളില്‍ നിന്നും യുവാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.
തങ്ങള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളല്ലെന്നും തെറ്റിദ്ധരിച്ച് ഒരാള്‍ നടത്തിയ അക്രമം മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നെും യുവാക്കള്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications