കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്വറി ബസ്സും ടാങ്കറും കൂട്ടിയിടിച്ചു, എട്ടുമരണം

Google Oneindia Malayalam News

മുംബൈ: അഹമ്മദാബാദ്-മുംബൈ ദേശീയ പാതയില്‍ ലക്ഷ്വറി ബസ്സും ഡീസല്‍ ടാങ്കറും കൂട്ടിയിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു. പാല്‍ഖര്‍ താലൂക്കിലെ കുഡെ ഗ്രാമത്തിനടുത്തുവെച്ച് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുനെയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തിലെ ഹസിരയിലേക്ക് ഡീസലുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ടാങ്കറാണ് ഇടിച്ചത്.

Mumbai-Bus Accident

കൂട്ടിമുട്ടിയ ഉടന്‍ തന്നെ ഇരുവാഹനങ്ങള്‍ക്കും തീ പിടിച്ചു. മരിച്ച എല്ലാവരും ബസ്സില്‍ യാത്ര ചെയ്തിരുന്നവരാണ്. തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തികരിഞ്ഞതിനാല്‍ മരിച്ചവരെ മരിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്ന് ഹൈവേ ട്രാഫിക് പോലിസ് അറിയിച്ചു.

പരിക്കേറ്റവരെ മാനര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മെയ് 29നുണ്ടായ സമാനമായ അപകടത്തില്‍ 14 പേര്‍ മരിയ്ക്കുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഗ്നിശമന സേനാപ്രവര്‍ത്തകര്‍ക്ക് തക്ക സമയത്ത് എത്തിച്ചേരാന്‍ സാധിച്ചതുകൊണ്ടാണ് ആളപായവും നാശനഷ്ടവും കുറഞ്ഞത്- താനെ കലക്ടര്‍ അറിയിച്ചു.

English summary
Eight persons were charred to death and 14 others were injured when a luxury bus collided with a diesel tanker near Kude village on Mumbai-Ahmedabad Highway in the wee hours today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X