കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ ക്ലിപ്പിന്റെ പേരില്‍ ഭീഷണി; അവതാരകരുടെ 25 ലക്ഷം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: വീഡിയോ ക്ലിപ്പിന്റെ പേരില്‍ പ്രശസ്ത ടെലിവിഷന്‍ അവതാരകരുടെ 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാശി സ്വദേശിയായ അമിത് ബാരിക്ക്(32) ആണ് മുംബൈ സ്‌പെഷല്‍ പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ അറസ്റ്റിലായത്. ഡാന്‍സ് റിയാലിറ്റി ഷോ ആയ നാച് ബാലിയെയുടെ അവതാരകരായ കരണ്‍ പാട്ടീല്‍, ഋത്വക് ധനജനി എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്.

അവതാരകര്‍ ഇന്ത്യയിലെ പ്രശസ്തരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അശ്ലീലപ്രയോഗം നടത്തുന്നതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ടെന്നും അത് പുറത്തുവിടാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നുമായിരുന്നു അമിത്തിന്റെ ആവശ്യം. ഭീഷണി വന്നതിനെ തുടര്‍ന്ന് അവതാരകര്‍ ഒരു എന്‍ജിഒ സംഘടനയെ സമീപിച്ചു.

mumbai

സംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് നിശ്ചിത സ്ഥലത്തുവെച്ച് പണം നല്‍കാമെന്ന് കാണിച്ച് അമിത്തിനെ വിളിച്ചുവരുത്തി പോലീസ് പ്രതിയെ കുടുക്കുകയായിരുന്നു. 15 ലക്ഷം രൂപ അഡ്വാന്‍സ് ആയി തരാമെന്ന അവതാരകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അമിത് സ്ഥലത്തെത്തിയത്. ഉടന്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു ഇന്നോവ കാര്‍, മൂന്നു മൊബൈല്‍ ഫോണ്‍, പണം എന്നിവ പ്രതിയില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. അവതാരകര്‍ക്കെതിരെ പ്രതിയും വാശി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രമുഖരായ നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ ഇവര്‍ സംസാരിച്ചുവെന്നും താന്‍ തെളിവു കൈമാറിയാല്‍ അറസ്റ്റ് ചെയ്യണമെന്നും അമിത് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അവതാരകര്‍ മിമിക്രി കാണിക്കുന്ന വീഡിയോ ആണ് ഇയാള്‍ തെളിവായി കൊണ്ടുനടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

English summary
Mumbai Man arrested for extorting Rs 25 lakh from 'Nach Baliye' anchors Karan Patel, Hritvik Dhanjan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X