കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം, ഡോക്ടര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മുംബൈ: ബിവൈഎല്‍ആര്‍ ആസ്പത്രിയില്‍ സ്കാനിങ് മെഷിനുള്ളില്‍ കുടുങ്ങി രാജേഷ് മരു (32) എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടറടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ സിദ്ധന്ത് ഷാ, വാര്‍ഡ് ബോയ് വിത്താല്‍ ചവാന്‍, വാര്‍ഡ് അറ്റന്‍റന്‍റ് സുനിത സേര്‍വ് എന്നിവരാണ് അറസ്റ്റിലായത്.

arrest

ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ആസ്പത്രി ജീവനക്കാരന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ബന്ധുവിനൊപ്പം ഓക്സിജന്‍ സിലിണ്ടറുമായി മരു സ്കാനിങ് മുറിയിലേക്ക് പോകുകയായിരുന്നു. ഓക്സിജന്‍ സിലിണ്ടറിനെ സ്കാനിങ് മെഷീന് ഉള്ളിലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. സിലിണ്ടറിനൊപ്പം മെഷിനീല്‍ രാജേഷ് കുടുങ്ങി പോയി. സിലിണ്ടര്‍ ഉടന്‍ തന്നെ പൊട്ടിത്തെറിച്ചു. മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ രാജേഷിനെ മെഷീനില്‍ നിന്ന് വലിച്ചെടുക്കാന്‍ നോക്കിയപ്പോഴേക്കും ഇയാളുടെ രക്തം മുഴുവന്‍ വാര്‍ന്ന് പോയിരുന്നു. ഉടന്‍ തന്നെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആസ്പത്രിയിലെ സുരക്ഷാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജേഷിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

English summary
The doctor, a ward boy who asked Rajesh Maru to take an oxygen cylinder inside the MRI room, and ward attendant were arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X