• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താൻ അദൃശ്യശക്തി ആവശ്യപ്പെട്ടു; 3 വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്

ദില്ലി: സുഹൃത്തിന്റെ മകളായ മൂന്ന് വയസുകാരിയെ ഏഴാം നിലയിലെ ഫ്ലാറ്റിൽ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുംബൈയിലെ കൊളാബ റേഡിയോ ക്ലബ്ബിന് സമീപത്തുള്ള അപാർട്ട്മെന്റിൽ നിന്നും ഇരട്ടക്കുട്ടികളിൽ ഒരാളായ മൂന്ന് വയസുകാരിയെ താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തുന്നത്. കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ അനിൽ ചുകാനിയെന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു.

Read More: ഐഎസ്ആർഒ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; ആനുകൂല്യങ്ങൾ നിർത്തലാക്കി!

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഒരു അമാനുഷിക ശക്തി തന്നോട് ആവശ്യപ്പെട്ടതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പറയുന്നു. മെയ് മാസം മുതൽ താൻ കൊലപാതകത്തിന് പദ്ധതിയിട്ടുവരികയാണെന്നും അവസരം കിട്ടിയപ്പോൾ നടപ്പിലാക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

അനിൽ ചുകാനി താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്താണ് സുഹൃത്ത് പ്രം താമസിക്കുന്നത്. പ്രേമിന്റ മകൾ സനായയേയാണ് അനിൽ കൊലപ്പെടുത്തിയത്. അനിലും പ്രേമും ഒരുമിച്ച് പഠിച്ചവരാണ്. അനിൽ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും കുട്ടികളോട് വലിയ സ്നേഹമായിരുന്നുവെന്നുമാണ് പ്രേം പറയുന്നത്. ഇടയ്ക്കിടയ്ക്ക് കുഞ്ഞുങ്ങളെ സമീപത്തുള്ള സ്വന്തം വീട്ടിലേക്കും കൊണ്ടുപോവുമായിരുന്നു. അസ്വഭാവികമായി ഒന്നും ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു

 കൊലപാതകം ഡയറിയിൽ

കൊലപാതകം ഡയറിയിൽ

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താനുള്ള തന്റെ പദ്ധതി അനിൽ ചുകാനി തന്റെ ഡയറിയിൽ കുറിച്ച് വെച്ചിരുന്നു. ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തുന്നതോടെ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഒരു അദൃശ്യ ശക്തി തന്നോട് പറഞ്ഞിട്ടുള്ളതായി ഇയാൾ തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. കുട്ടികളെ ബലി നൽകുന്നതിനെക്കുറിച്ച് ഡയറിയിൽ നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. തനിക്ക് പരിചയമുള്ള ആളുകളെക്കുറിച്ചുള്ള, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചുള്ള വ്യത്യസ്തമായ നിരീക്ഷണങ്ങൾ ചുകാനി തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 ശാപം മാറ്റാൻ കൊലപാതകം

ശാപം മാറ്റാൻ കൊലപാതകം

അനിൽ ചുകാനിക്ക് മാനസീകാസ്വാസ്ഥങ്ങൾ ഉണ്ടായിരുന്നുവെന്ന നിരീക്ഷണത്തിലാണ് പോലീസ്. ഇയാൾ നേരത്തെ മൊറോക്കോയിലെ ഒരു വസ്ത്രനിർമാണ ശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. സാധാരണയായി എല്ലാവർഷവും രണ്ട് മാസം ഇന്ത്യയിൽ വന്ന് ചെലവഴിച്ചശേഷം മടങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ ആറ് മാസമായിട്ടും മടങ്ങിയില്ല. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് സൂചന. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോഗ്യ പ്രശ്നങ്ങൾ ശമിക്കണമെങ്കിൽ ഇരട്ടക്കുട്ടികളെ ബലികൊടുത്താൽ മതിയെന്ന് തന്നോട് പറഞ്ഞതെന്ന് ചുകാനി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആരോ തനിക്ക് നേരെ മന്ത്രവാദം പ്രയോഗിച്ചിട്ടുണ്ടെന്ന് ഇവർ ഭയപ്പെടുത്തിയതായും ചുകാനി പറഞ്ഞു. ഇരട്ടക്കുട്ടികളെ കൊല്ലുന്നതിനെ കുറിച്ച് ഒരു അമാനുഷിക ശക്തി തന്നോട് പറഞ്ഞെന്നും ഇതിന് ശേഷമാണ് സുഹൃത്തിന്റെ മക്കളായ ശ്രേയയേയും സനയയേയും ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

 ശനിയാഴ്ച നടന്നത്

ശനിയാഴ്ച നടന്നത്

ശനിയാഴ്ച രാത്രി അനിൽ ചുകാനി തന്റെ സുഹൃത്തിന്റെ മക്കളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനാൽ കുട്ടികളുമായി കുറച്ച് സമയം കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രേമിന്റെ മുത്തശ്ശി ഇവരുടെ ജോലിക്കാരന്റെ ആറു വയസുകാരൻ മകനേയും ഇരട്ടക്കുട്ടികളെയും കൂട്ടി അനിൽ ചുകാനിയുടെ ഫ്ലാറ്റിൽ എത്തി. ഇയാൾ കുട്ടികൾക്ക് ഭക്ഷണവും നൽകി. ഇതിനിടെ സനായയുടെ കൈ വൃത്തിയാക്കാനെത്ത വ്യാജേന കുട്ടിയുമായി ബെഡ്റൂമിൽ എത്തി. തുടർന്ന് ജനാല വഴി കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. കാറിന്റെ ബോണറ്റിൽ തലയിടിച്ച് കുട്ടി വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ചുഗാനിയുടെ ഭാര്യ അന്ധേരിയിൽ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.

 ജയിലിലേക്ക്

ജയിലിലേക്ക്

ഈ കൂരകൃത്യം ചെയ്താൻ താൻ ജലിലിലാകുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നാണ് ചുകാനി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം ചുകാനി തന്നെയാണ് പോലീസിനെ വിളിച്ചതും. ജയിലിൽ പോയി തന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇയാൾ വിശ്വസിച്ചു. പോലീസെത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുകാനി തന്നെ ഇറങ്ങി വരികയായിരുന്നു. ചുകാനിയെ ആറ് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

English summary
Mumbai man murdered child said supernatural power asked him to sacrifice twins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more