ആരോട് ചോദിച്ച് ജനിപ്പിച്ചു? അച്ഛനും അമ്മയ്ക്കും എതിരെ മകന് കോടതിയിലേക്ക്... ആരും അമ്പരക്കും!!!
Recommended Video

മുംബൈ: വളരെ വിചിത്രമായ കാര്യങ്ങള്‍ കൂടി സംഭവിക്കുന്ന ഒന്നാണല്ലോ ഈ ലോകം. അതുപോലെ വിചിത്രമായ ഒരു വാര്‍ത്തയാണിത്. തന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് ഒരു മകന്.
ഒരുപാട് ദൂരെ എവിടെയെങ്കിലും നടക്കുന്ന ഒരു കാര്യമല്ലിത്. മുംബൈയില്‍ ആണ് സംഗതി. റാഫേല്‍ സാമുവല്‍ എന്ന യുവാവാണ് തന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
തന്റെ സമ്മതമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്നം. എന്നാല്‍ മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നം ഉള്ളതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതരുത്. അച്ഛനമ്മമാരോട് വളരെ സ്നേഹപൂര്‍ണമായ ബന്ധം പുലര്‍ത്തുന്ന ആള് തന്നെയാണ് റാഫേല്‍ സാമുവല്‍.

അപ്പോള്‍ പിന്നെ എന്താണ് ഈ മനുഷ്യന് പ്രശ്നം എന്നല്ലേ....! ഇത്തരത്തില്‍ ചിന്തിക്കുന്ന ആദ്യത്തെ ആളൊന്നും അല്ല റാഫേല്‍ സാമുവല്‍. ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന കൂട്ടര് ഇങ്ങനെയൊക്കെ ആണ്. എന്തിനാണ് കുട്ടികളെ ജനിപ്പിക്കുന്നത് എന്ന ചോദ്യമാണ് ഇവര്‍ പരമപ്രധാനമായി ഉന്നയിക്കുന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് ഇവര്‍ കരുതുന്നത്. അപ്പോള്‍ പിന്നെ കൂടുതല്‍ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ!
കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ സ്വപ്നം കാണുന്നത്. ഇതേ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കാറും ഉണ്ട് ഇദ്ദേഹം.
ദി പ്രിന്റിന് നല്കിയ അഭിമുഖത്തില്‍ മറ്റൊരു കാര്യവും റാഫേല്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു കടപ്പാടും ഇല്ലെന്നതാണ് അത്. തനിക്ക് തന്റെ രക്ഷിതാക്കളോട് സ്നേഹമുണ്ട്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് താന്‍ ഉണ്ടാക്കപ്പെട്ടത്. താന്‍ എന്തായാലും മറ്റൊരു ജീവിതത്തെ ഇങ്ങനെ ഭൂമിയിലേക്ക് കൊണ്ടുവരില്ലെന്ന് കൂടി പറയുണ്ട് റാഫേല്‍.
പുതിയ കുട്ടികള്‍ ഒന്നും ജനിക്കാതെ മനുഷ്യ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നതിനെ കുറിച്ചാണ് ഇവരുടെ സ്വപ്നങ്ങളൊക്കെ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications