പതിനേഴുകാരിയുമായുള്ള ലൈംഗികദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍
മുംബൈ: പതിനേഴുകാരിയുമായുള്ള ലൈംഗികദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബല്‍ദാപൂര്‍ കാട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പിന്നീട് പറഞ്ഞു. ഇരുപത്തിയാറുകാരനായ മാലിക് സുഹൃത്തായ പെണ്‍കുട്ടിയെ കാട്ടിലേക്ക് ക്ഷിച്ചായിരുന്നു പീഡനം.
പെണ്‍കുട്ടിയുമായി ബൈക്കില്‍ കാട്ടിലേക്ക് പോയ യുവാവ് ഇവിടെവെച്ച് പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യം പിന്നീട് ഫേസ്ബുക്കിലൂടെ പബ്ലിഷ് ചെയ്യുകയും ചെയ്തു. ലൈംഗിക ദൃശ്യം വ്യാപിച്ചതോടെ പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സൈബര്‍ പോലീസ് ഉടന്‍ ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെട്ട് വീഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് അക്കൗണ്ട് ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും യുവാവിനെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നതിനുശേഷമായിരിക്കും കൂടുതല്‍ നടപടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ബലാത്സംഗത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications