Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കി കിടത്തി ബലാത്സംഗം, ദൃശ്യം ഭർത്താവിന് അയക്കുമെന്ന് ഭീഷണി, പിന്നെ സംഭവിച്ചത്...

മയക്കു മരുന്നു ചേര്‍ത്ത പാനീയം കഴിച്ച സ്ത്രീയെ സര്‍ത്താജ് ബലാത്സംഗം ചെയ്യുകയായിരുന്നു.

മുംബൈ: മയക്കുമരുന്ന് നൽകി 26 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 28 കാരൻ അറസ്റ്റിൽ. ഗജ്ധർബന്ധ് സ്വദേശിയായ സർത്താജ് ഷെയ്ഖ് ആണ് പോലീസ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയുടെ ഡ്രൈവറാണ് സർത്താജ്. ഓട്ടോ കേടാണെന്നും ശരിയാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയെ സർത്താജ് വിളിച്ചു വരുത്തിയിരുന്നു.പണവുമായി എത്തിയ യുവതിയ്ക്ക് മയക്കു മരുന്നു കലർത്തിയ ശീതളപാനീയം നൽകുകയും ബോധരഹിതയായ അവരെ ബലാത്സംഗം ചെയ്യുകയു ചെയ്തു. കൂടാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. എന്നാൽ ബോധം തിരികെ വന്നപ്പോൾ അവർ ഓട്ടോ റിക്ഷയിലായിരുന്നുവെന്നും നടന്നതിനെ കുറിച്ച് ഓർമയില്ലാത്തതിനാൽ സ്ത്രീ അന്ന് പോലീസിന് പരാതി നൽകിയിരുന്നില്ല.

rape

എന്നാൽ പിന്നീട് ദിവസങ്ങൾ‍ക്ക് ശേഷം ഇയാൾ സ്ത്രീയെ ഫോണിൽ വിളിക്കുകയും ലൈംഗിക ബന്ധത്തിന് സഹകരിച്ചില്ലെങ്കിൽ അന്ന് ചിത്രീകരിച്ച വീഡിയോ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും സർത്താജ് യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനു വഴങ്ങാത്തതിനെ തുടർന്ന് ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് യുവതിയും ഭർത്താവും പരാതിയുമായി പോലീസിനെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+