ചെറുമകളെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പതിനെട്ട് വയസുമാത്രം പ്രായമുള്ള ചെറുമകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മുത്തച്ഛന്‍ അറസ്റ്റില്‍. മുംബൈയ്ക്കടുത്ത് ബാദ്‌ലാപൂരിലാണ് സംഭവം. രാജസ്ഥാനില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിഗുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടെയെ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പെണ്‍കുട്ടിയെ ജോലിക്ക് പറഞ്ഞയച്ചു. കഴിഞ്ഞദിവസം വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ മുറിയില്‍ കയറിയ അമ്പതുകാരനായ മുത്തച്ഛന്‍ വാതിലടച്ചശേഷം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

rape-011

ചെറുത്തുനിന്ന പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഉടന്‍ ഇവരുടെ താമസസ്ഥലത്തെത്തി മുത്തച്ഛേനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയ ലൈംഗിമായി ഉപയോഗിക്കാനാണ് മാതാപിതാക്കളുടെ അടുത്തുനിന്നും കൂട്ടിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മറ്റാരെയെങ്കിലും പീഡിപ്പിച്ചിരുന്നുവോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


English summary
Mumbai man rapes granddaughter, beats her up
Please Wait while comments are loading...