തേജസ് ട്രെയിനിലെ എല്‍സിഡി സ്ക്രീന്‍ നശിപ്പിച്ച യാത്രക്കാരന് പിടിയില്‍
തേജസിലെ എല്‍സിഡി സ്ക്രീന്‍ നശിപ്പിച്ച യാത്രക്കാരനെ പിടികൂടി
മുംബൈ: മുംബൈ ഗോവ അതിവേഗ ട്രെയിന്‍ ആയ തേജസിലെ എല്‍സിഡി സ്ക്രീന്‍ നശിപ്പിച്ച യാത്രക്കാരനെ പിടികൂടി. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ യാത്രക്കാരന്റെ ബുക്കിങ് വിവരങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദാദര്‍ സ്വദേശിയായ നന്ദദീപ് സന്ദീപ് കീര്‍ ആണ് അറസ്റ്റിലായതെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറിയിച്ചു.
സക്രീന്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂണ്‍ പത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ്മാസം മുതല്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ആധുനിക സംവിധാനങ്ങള്‍ തകര്‍ക്കുന്നത് പതിവായതോടെയാണ് യാത്രക്കാരെ പിടികൂടാന്‍ ആര്‍പിഎഫ് തീരുമാനിച്ചത്. സീറ്റിനു മുന്നില്‍ എല്‍സിഡി സ്ക്രീന്‍, വൈഫൈ, ജിപിഎസ്, സിസിടിവി, ഹെഡ്ഫോണ് തുടങ്ങിയ സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

എന്നാല്‍, ട്രെയിന്‍ ഓടിത്തുടങ്ങിയ ദിവസം മുതല്‍ ഇവയിലെ സംവിധാനങ്ങള്‍ കേടുവരുത്തുന്നതും പതിവായി. സ്ക്രീന്‍ നശിപ്പിക്കുക, ഹെഡ്ഫോണ് മോഷ്ടിക്കുക, സീറ്റി് കുത്തിക്കീറുക തുടങ്ങിയ യാത്രക്കാര്‍ പതിവാക്കിയതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റെയില്‍വെ പോലീസ് തീരുമാനിക്കുകയായിരുന്നു. സി11 കോച്ചിലെ സീറ്റ് നമ്പര്‍ 49ന്റെ സ്ക്രീന്‍ ആണ് നന്ദദീപ് നശിപ്പിച്ചത്. ഇയാള്‍ 54ാം നമ്പര്‍ സീറ്റിലെ യാത്രക്കാരനായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്ക് 22,000 രൂപവരെ പിഴ ലഭിച്ചേക്കാം.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications