മോദി ഭരണം ഹിറ്റ്‌ലറെപ്പോലെ... സ്വന്തം ക്യാംപില്‍ നിന്നും പെണ്‍ശബ്ദം...
മുംബൈ: കാര്യം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പിയുടെ സഖ്യകക്ഷിയൊക്കെയാണ് ശിവസേന. എന്നാല്‍ ശിവസേനയുടെ ഒരു വനിതാ നേതാവ് നരേന്ദ്ര മോദിയെ ഹിറ്റ്‌ലറോട് ഉപമിക്കുക എന്നൊക്കെ വെച്ചാല്‍ കുറച്ച് കടുപ്പമല്ലേ.. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ഭരിക്കുന്ന മേയറാണ് സ്‌നേഹാല്‍ അംബേദ്കറാണ് നരേന്ദ്ര മോദിയെ സ്‌നേഹമേതും കൂടാതെ ഹിറ്റ്‌ലറോട് ഉപമിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയെ വളരെയധികം ആരാധിക്കുന്ന ആളാണ് താനെന്ന് ഒരു അഭിമുഖത്തില്‍ സ്‌നേഹാല്‍ അംബേദ്കര്‍ പറഞ്ഞു. എന്നാല്‍ ചിലപ്പോഴൊക്കെ, മോദി ഭരണം ഹിറ്റ്‌ലറുടെ ഭരണം പോലെയാണെന്നും തനിക്ക് തോന്നുന്നതായി അവര്‍ പറഞ്ഞു. ഭരണം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോഴുള്ള പ്രശ്‌നമാണിത്.

2014 സെപ്തംബറിലാണ് ഇവര്‍ ആദ്യമായി കോര്‍പറേറ്ററാകുന്നത്. നഗരത്തിലെ ഏഴാമത്തെ വനിതാ മേയറാണ് അംബേദ്കര്‍. ആദ്യത്തെ ദളിത് വനിതാ മേയറും. മേയറുടെ കാറിന് ചുവന്ന ബീക്കണ്‍ ലൈറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ചില്ലറ വിവാദങ്ങളൊക്കെ ഇവര്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാറിന് ബീക്കണ്‍ വെക്കാമെങ്കില്‍ തന്റെ കാറിനും വേണം എന്നാണ് ഇവര്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ സ്റ്റാറ്റസില്‍ നിന്നും ഒട്ടും താഴെയല്ല മേയറും എന്നാണ് അംബേദ്കറുടെ ഒരു വാദം. എപ്പോഴും അടിയന്തിര യോഗങ്ങളും മറ്റുമായി ആകെ തിരക്കിലാണ് മേയര്‍. മേയര്‍ ചുവന്ന ബീക്കണ്‍ വെച്ച കാറില്‍ സഞ്ചരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്നും ഇവര്‍ പറയുന്നു. കേന്ദ്രത്തിലും മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളാണ് ബി ജെ പിയും സേനയും.












Click it and Unblock the Notifications