പോലീസ് സ്‌റ്റേഷനില്‍ മോഡലിന് പീഡനം; 3 പോലീസുകാര്‍ അറസ്റ്റില്‍
മുംബൈ : മുംബൈയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റുചെയ്തു.ഇരുപത്തിയെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. എസ്.ഐമാരായ സുനില്‍ ഖാപ്‌തെ, സുരേഷ് സൂര്യവാന്‍ഷി, കോണ്‍സ്റ്റബിളായ ആര്‍. കോഡെ എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയടക്കം മറ്റു രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. സാഗര്‍, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍.
ഏപ്രില്‍ 3നാണ് സംഭവം നടന്നത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓഡിഷന്‍ കഴിഞ്ഞതിന് ശേഷം പുറത്തവന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനാശാസ്യം തടയുന്ന നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടതായി യുവതി വ്യക്തമാക്കി.

സുഹൃത്ത് പണം സംഘടിപ്പിക്കാന്‍ പുറത്ത് പോയ സമയം പാലീസുകാര്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പലയിടങ്ങളില്‍ നിന്നായി 4.35 ലക്ഷം രൂപ സംഘടിപ്പിച്ച് നല്‍കിയതിന് ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിനു ശേഷം പോലീസിന്റെ ശല്യപ്പെടുത്തല്‍ ഭയന്ന് നഗരം വിട്ട യുവതി കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയക്ക് എസ്എംഎസ് വഴി പരാതി നല്‍കി. തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സന്ദേശം പരിഗണിച്ച് യുവതി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ കമ്മിഷണര്‍ മൊഴിയെടുത്തു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications