Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദ്!! ഇസ്ലാം മതം സ്വീകരിക്കാന്‍ വധശ്രമവും പീ‍ഡനവും: ഭര്‍ത്താവിനെതിരെ മോഡല്‍, ജീവന് ഭീഷണി!!

മുംബൈ: ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതായി മോഡലിന്‍റെ പരാതി. മോഡല്‍ രശ്മിയാണ് ഭര്‍ത്താവ് ആസിഫിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായാണ് മോഡലിന്‍റെ പരാതി. ഇക്കാര്യം കാണിച്ച് രശ്മി മുംബൈയിലെ ബാന്ദ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഡല്‍ ചികിത്സയില്‍ കഴിയുകയാണ്. 2005ല്‍ വിവാഹിതയായ രശ്മി 2010 ല്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. 2005 ല്‍ തന്നെ വിവാഹം കഴിഞ്ഞ ആസിഫ് ഇപ്പോള്‍ തന്നെക്കാള്‍ പകുതി വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും രശ്മി ആരോപിക്കുന്നു.

 ഇസ്ലാം മതം സ്വീകരിക്കണം

ഇസ്ലാം മതം സ്വീകരിക്കണം

ജന്മം കൊണ്ട് ഹിന്ദുവായ താന്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് മോഡലിന്‍റെ പരാതി. അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും രശ്മി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അടുക്കള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയും വീട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും രശ്മി ചൂണ്ടിക്കാണിക്കുന്നു.

 ജീവന് ഭീഷണി

ജീവന് ഭീഷണി

ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയെന്നും മോഡല്‍ പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും 42കാരിയായ രശ്മി ഷഹ്ബാസ്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവിന്‍റെ വീട്ടിലേയ്ത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ മോഡ‍ല്‍ ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്‍റെ പാടുകളും ക്യാമറയ്ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തേയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ രശ്മി അതിന് ശേഷം മതം മാറാന്‍ ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും ചൂണ്ടിക്കാണിക്കുന്നു.

 വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു

വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു

തന്‍റെ കയ്യില്‍ നിന്നും വീട്ടുകാരുടെ കയ്യില്‍നിന്നും നിരന്തരം പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്ന ഭര്‍ത്താവ് പലതവ ണ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും രശ്മി ആരോപിക്കുന്നു. മോഡലിന്‍റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 323, 324, 504, 506, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്ത ബാന്ദ്ര പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.

 രണ്ടാം വിവാഹവും മതമാറ്റവും

രണ്ടാം വിവാഹവും മതമാറ്റവും


തന്‍റെ പകുതി പ്രായമുള്ള ഹിന്ദുയുവതിയെ വിവാഹം കഴിച്ച ഭര്‍ത്താവ് അവരെ മതം മാറ്റിയെന്നും രശ്മി ആരോപിക്കുന്നു. അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെും മര്‍ദ്ദിച്ച് അവശയാക്കിയെന്നും യുവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും രശ്മി ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+