കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുകാരികളുടെ ബാഗില്‍ ബോംബ്!!!! മുംബൈ വിമാനത്താവളത്തില്‍ മോഡല്‍ ഒപ്പിച്ച പണി; ഇനി ചെയ്യില്ല

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: തമാശയ്ക്ക് വേണ്ടി എന്തും ചെയ്യാം എന്ന് വിചാരിക്കുന്ന കൂട്ടരുള്ള നാടാണ് നമ്മുടേത്. എന്നാല്‍ എല്ലാ തമാശയും എപ്പോഴും ചെലവായിക്കോളണം എന്നില്ല. ചിലപ്പോള്‍ മുട്ടന്‍ പണി തന്നെ കിട്ടിയേക്കും.

മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് അതാണ്. 27 കാരിയായ മോഡല്‍ ഒപ്പിച്ച പണിയക്ക് കിട്ടിയത് കിടില്‍ മറുപണിയാണ്. തമാശയെന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റാത്ത തോന്നിവാസമാണ് ഇവര്‍ ചെയ്തത്.

ഒരുമണിക്കൂറോളം വിമാനം വൈകിപ്പിച്ച മോഡലിന് ചിലപ്പോള്‍ മൂന്ന് വര്‍ഷം വരെ അഴിയെണ്ണി തമാശകളിച്ച് നടക്കാനുള്ള വകുപ്പുണ്ട്.

കാഞ്ചന്‍ താക്കൂര്‍

കാഞ്ചന്‍ താക്കൂര്‍ എന്ന 27 കാരിയാണ് അനാവശ്യ തമാശ കാണിച്ച് കുടുങ്ങിയത്. മുംബൈ വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം.

കൂട്ടുകാരികളുടെ ബാഗില്‍

കാഞ്ചനും മൂന്ന് കൂട്ടുകാരികളും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യം ബോര്‍ഡിങ് പാസ് കിട്ടിയത് കാഞ്ചന് തന്നെ. അതിന് ശേഷമാണ് പണി തുടങ്ങിയത്.

ബോംബുണ്ടത്രെ ബോംബ്

കൂട്ടുകാരികളുടെ ഹാന്‍ഡ് ബാഗില്‍ ബോംബ് ഉണ്ടെന്നാണ് സുരക്ഷാ ജീവനക്കാരോട് ഈ സ്ത്രീ പറഞ്ഞത്. ഇതോ കാര്യങ്ങള്‍ കൈവിട്ട് പോയി. കൂടുതല്‍ സുരക്ഷാ ജീവനക്കാരെത്തി.

 തമാശയാണത്രെ ... തമാശ

കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന് തോന്നിയപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഇതോടെ നാല് പേരുടേയും ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ സിഐഎസ്എഫ് നിര്‍ദ്ദേശം നല്‍കി. ഇവരെ കൂട്ടാതെ വിമാനവും പറന്നു.

തര്‍ക്കം വേറെ

സുരക്ഷാ അധികൃതര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ അവരോട് തര്‍ക്കിക്കാനാണ് ഈ യുവതി നിന്നത്. എന്തായാലും യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് ശേഷം ഇവര്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

മൂന്ന് വര്‍ഷം വരെ അകത്ത് കിടക്കാം

എന്തായാലും കാഞ്ചന്‍ താക്കൂറിന്റെ തമാശയെ അത്രയ്ക്ക് തമാശയായി കാണാന്‍ എയര്‍ ഇന്ത്യ അധികൃതരും തയ്യാറായിട്ടില്ല. ഒരു പാഠം പഠിപ്പിച്ചേ പറ്റൂ എന്ന നിലപാടിലാണ് അവര്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം കാഞ്ചന്‍ താക്കൂറിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

English summary
A Mumbai woman was arrested after she triggered panic in Sahar airport's T2 on Thursday night by asking security to "check her friend's handbag carefully as it had a bomb inside" and then getting into an argument with CISF officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X