കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവം; ട്വിസ്റ്റുമായി 20കാരന്റെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

മുംബൈ: മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു കൊണ്ടിരുന്ന യുവതിയെ ഇരുപതുകാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ മോഡലായ മാനസി ദീക്ഷിത് കൊല്ലപ്പെടുന്നത്. മോഡലിംഗ് മോഹവുമായി രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയതായിരുന്നു മാനസി.

ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ? ശാസ്ത്രം ഇതാണ്ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ? ശാസ്ത്രം ഇതാണ്

കൊലപാതക ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദ് മുസമിൻ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാനസിയുടേത് കൊലപാതകം അല്ല, അപകടം ആയിരുന്നുവെന്നാണ് മുസമിൻ പറയുന്നത്. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാനസിയുടെ കൊലപാതകം

മാനസിയുടെ കൊലപാതകം

ലൈംഗിക ബന്ധത്തിന് മാനസി ദീക്ഷിത് വിസമ്മതിച്ചതിനെ തുടർന്നാണ് സെയിദ് മുസമിൻ മാനസിയെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. ഇന്റർനെറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ധേരിയിലെ ഫ്ലാറ്റിൽ മുസമിനെ കാണാനായി എത്തിയതായിരുന്നു മാനസി.

 മരണം ഉറപ്പിക്കാൻ

മരണം ഉറപ്പിക്കാൻ

സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മുസമിൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മാനസിയെ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കഴുത്തിൽ കയർകൊണ്ട് വരിഞ്ഞുമുറുക്കി.

സ്യൂട്ട് കേസിൽ

സ്യൂട്ട് കേസിൽ

മാൻസിയുടെ മരണം ഉറപ്പാക്കിയ ശേഷം സ്യൂട്ട് കേസിനുള്ളിൽ ഒളിപ്പിച്ച് തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു മുസമിലിന്റെ ശ്രമം. മൃതദേഹം കൊണ്ടുപോകാനായി ഇയാൾ ടാക്സി വിളിച്ചു. മൃതദേഹവുമായി അന്ധേരിയിൽ നിന്ന് മാലാഡിൽ എത്തിയ ശേഷം മൈൻഡ് സ്പേസിൽ സ്യൂട്ട് കേസ് ഉപേക്ഷിക്കുകയായിരുന്നു.

 ടാക്സി ഡ്രൈവർ

ടാക്സി ഡ്രൈവർ

മുസമില്ലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. തുറസായ സ്ഥലത്ത് സ്യൂട്ട് കേസ് ഉപേക്ഷിച്ച ശേഷം മുസമിൽ ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിടുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നു. മാത്രമല്ല എയർപോർട്ടിലേക്ക് പോകണമെന്ന് പറഞ്ഞാണ് ഇയാൾ ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നത്. ടാക്സി ഡ്രൈവർ അറിയിച്ചത് പ്രകാരം സംഭവ സ്ഥലത്തെത്തിയ പോലീസ് സ്യൂട്ട് കേസിലൊളിപ്പിച്ച മാനസിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മുസമിൻ സെയിദ് പറയുന്നത് ഇങ്ങനെ

മുസമിൻ സെയിദ് പറയുന്നത് ഇങ്ങനെ

എന്നാൽ മാനസിയുടേത് കൊലപാതകം അല്ലെന്നും അപകട മരണമാണെന്നുമാണ് മുസമിൻ പറയുന്നത്. തന്റെ ഫ്ലാറ്റിലെത്തിയ മാനസി പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പണം തരാത്ത പക്ഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് തനിക്കെതിരെ പരാതി നൽകുവെന്ന് ഭീഷണിപ്പെടുത്തിയെന്നും മുസമിൻ ആരോപിക്കുന്നു. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതമാണ് തന്റേത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി ഏറ്റുമുട്ടലുകൾ നടക്കാറുണ്ടെന്നും ജാമ്യാപേക്ഷയിൽ മുസമിൻ പറയുന്നു.

സൗഹൃദം

സൗഹൃദം

മാനസിയുമായി തനിക്ക് നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ ആകണമെന്നായിരുന്നു ആഗ്രഹം. ഒരു പോർട്ട്ഫോളിയോ തയാറാക്കാനാണ് മാനസി തന്നെ സമീപിച്ചത്. തന്റെ പക്കൽ നല്ല ക്യാമറ ഇല്ലെന്നറിയിച്ചപ്പോൾ, മാനസിയുടെ കൈവശം പുതിയ ക്യാമറ ഉണ്ടെന്നും ഇതുമായി ഫ്ലാറ്റിലേക്ക് വരാമെന്ന് പറഞ്ഞെന്നുമാണ് മുസമിൻ ജാമ്യാപേക്ഷയിൽ പറയുന്നത്.

 ക്യാമറ ഇല്ലാതെ എത്തി

ക്യാമറ ഇല്ലാതെ എത്തി

എന്നാൽ ക്യാമറ ഇല്ലാതെയാണ് മാനസി ഫ്ലാറ്റിലെത്തിയത്. പണം ആവശ്യപ്പെട്ട് മാനസി ഭീഷണി തുടങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ദേഷ്യം വന്ന താൻ പുറത്ത് പോകാൻ പറഞ്ഞ് മാനസിയെ പിന്നിലേക്ക് തള്ളുകയായിരുന്നു. നിലത്തേയ്ക്ക് വീണ മാനസിയുടെ തല മേശയിൽ ഇടിച്ചു. ഇതോടെ അവരുടെ ബോധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ വിശദമാക്കുന്നത്.

മാനസിക നില

മാനസിക നില

സാധാരണ ആളുകളുടേത് പോലുള്ള മാനസിക അവസ്ഥയല്ല മുസമിൻ സെയ്ദിന്റേതെന്നാണ് അഭിഭാഷകൻ വാദിക്കുന്നത്. നിയന്ത്രിക്കാനാകാത്ത ദേഷ്യമാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാരെ പോലെ പെരുമാറാൻ സാധിക്കില്ലെന്നും അതാണ് മാനസിയുടെ കൊലപാതകത്തിൽ കലാശിച്ചതുമെന്നാണ് വാദം.

English summary
mumbai model murder accused claims she threatened for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X