Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... പ്രമുഖ നടിയ്ക്ക് തീയേറ്ററില്‍ പീഡനം; ഒരാള്‍ അറസ്റ്റില്‍

മുംബൈ: കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. പൊതു സ്ഥലത്ത് വച്ചാണ് പ്രമുഖ നടിയ്ക്ക് നേരെ പീഡനം നടന്നത്.

തീയേറ്ററില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു നടി. അപ്പോഴാണ് സംഭവങ്ങള്‍ അരങ്ങേിയത്. നടിയ്‌ക്കൊപ്പം മകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

43 കാരനായ മുംബൈ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആണ് തീയേറ്ററില്‍ അരങ്ങേറിയത്.

പ്രമുഖ നടി

പ്രമുഖ നടി

മറാത്തി സിനിമയിലെ പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. മുംബൈ മിറ റോഡിലെ സിനിമ തീയേറ്ററില്‍ വച്ചായിരുന്നു സംഭവം.

പ്രമുഖ നടന്റെ ഭാര്യ

പ്രമുഖ നടന്റെ ഭാര്യ

പീഡന ശ്രമത്തിന് ഇരയായ നടിയുടെ ഭര്‍ത്താവും നടനാണ്. ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ് ഇദ്ദേഹം. ശനിയാഴ്ച വൈകീട്ടാണ് നടിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്.

കയറിപ്പിടിച്ചു

കയറിപ്പിടിച്ചു

തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ നടിയുടചെ വയറില്‍ കയറി പിടിക്കുകയായിരുന്നു. മുംബൈ ബിസിനസ്സുകാരന്‍ ആയ സുനില്‍ ജാനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപ്പോള്‍ തന്നെ അടികൊടുത്തു

അപ്പോള്‍ തന്നെ അടികൊടുത്തു

താന്‍ സിനിമ കണ്ടുകൊണ്ടിരിക്കെ വയറില്‍ ആരോ പിടിക്കുന്നത് പിടിക്കുന്നതായി അനുഭവപ്പെട്ടു എന്നാണ് നടി പറയുന്നത്. തിരിഞ്ഞ് നോക്കിയപ്പോള്‍ ആളേയും കണ്ടു. ഉടനടി മുഖത്ത് അടിയും കൊടുത്തു.

ആദ്യമേ പ്രശ്‌നക്കാരന്‍

ആദ്യമേ പ്രശ്‌നക്കാരന്‍

സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ സുനില്‍ ജാനി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. അമിതമായി മദ്യപിച്ചാണ് ഇയാളും സുഹൃത്തുക്കളും തീയേറ്ററില്‍ എത്തിയിരുന്നത്. പലരും സിനിമ കാണാന്‍ പോലും നില്‍ക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നത്രെ.

തള്ളിയിട്ടു

തള്ളിയിട്ടു

നടി സുനില്‍ ജാനിയെ പിടിച്ചു വയ്ക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. മദ്യലഹരിയില്‍ ആയിരുന്നെങ്കിലും അയാള്‍ തന്നെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും നടി പറഞ്ഞു.

കൂടെ മകളും

കൂടെ മകളും

നടി ഒറ്റയ്ക്കായിരുന്നില്ല സിനിമ കാണാന്‍ എത്തിയത്. കൂടെ മകളും ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ കണ്ട് മകള്‍ തരിച്ച് നില്‍ക്കുകയായിരുന്നു എന്നും നടി പറഞ്ഞു.

ഓടി, പക്ഷേ പിടിച്ചു

ഓടി, പക്ഷേ പിടിച്ചു

നടിയെ തള്ളിയിട്ട് തീയേറ്ററില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തീയേറ്ററിലെ സുരക്ഷ ജീവനക്കാര്‍ സുനില്‍ ജാനിയെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+