നൈറ്റ് ക്ലബ്ബ് വനിതാ മാനേജര്‍ക്കെതിരെ കേസ്
മുംബൈ: നൈറ്റ് ക്ലബ്ബിലെത്തിയ രണ്ടുപേരെ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്ന പരാതിയില്‍ വനിതാ നൈറ്റ് ക്ലബ്ബ് മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈയിലെ സാന്റാക്രൂസിലെ ത്രിലോഗി നൈറ്റ് ക്ലബ്ബ് മാനേജരായ നടാഷയ്ക്കെതിരെയാണ് കേസ്. പുലര്‍ച്ചെ 2.30ന് ക്ലബ്ബിലെത്തിയ തങ്ങളെ തടഞ്ഞു നിര്ത്തെയെന്നായിരുന്നു പരാതി.
ജെന്നിഫര്‍ ചൗഹാന്, ഷാനു മാലിക്ക് എന്നിവരാണ് പരാതിക്കാര്‍. ഷാനുവിന്റെ ബര്‍ത്തഡേ ആഘോഷിക്കാനായാണ് ത്രിലോഗിയിലെത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് വളരെ മോശം അനുഭവമാണ് മാനേജരില്‍ നിന്നും ഉണ്ടായതെന്ന് ജെന്നിഫര്‍ പറഞ്ഞു. ഇന്ത്യക്കാരെ അകത്തേക്ക് കടത്തിവിടില്ലെന്നായിരുന്നു മാനേജരുടെ നിലപാടെന്നും ജെന്നിഫര്‍ ആരോപിച്ചു.

പലവട്ടം ത്രിലോഗിയില് ആഘോഷത്തിനായി എത്തിയിട്ടുണ്ട്. അന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍, ഇത്തവണ തങ്ങള്‍ അമാനിക്കപ്പെട്ടു. മറ്റൊരു മാനേജരെ കണ്ടെങ്കിലും അവരും തങ്ങളെ കടത്തിവിടാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
പരാതി ഗൗരവമായാണ് കാണുന്നതെന്ന് സാന്റാക്രൂസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അറിയിചച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പൗരന്റെ സ്വാതന്ത്ര്യം തടഞ്ഞതിനാണ് മാനേജര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ നൈറ്റ് ക്ലബ്ബ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications