കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ശക്തമായ മഴ: വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ്, ജാഗ്രതാ നിര്‍ദേശം!

തിങ്കളാഴ്ച തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: മുംബൈയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിച്ചുള്ളത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായി പെയ്യുന്നത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലാത്ത പക്ഷം പുറത്തിറങ്ങരുതെന്നും മുംബൈ പോലീസും കാലാവസ്ഥാ അധികൃതരും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ പശ്ചിമ റെയില്‍വേ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മഴ ചതിച്ചതോടെ പല ട്രെയിനുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 2005ന് ശേഷം മുംബൈയില്‍ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രവും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

റെക്കോര്‍ഡ് മഴ

മുംബൈയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ ലഭിച്ചത് റെക്കോര്‍ഡ് മഴയെന്ന് കാലാവസ്ഥാനിരീക്ഷകര്‍. 2005 ജൂലൈയ്ക്ക് ശേഷം മുംബൈയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നത്. 2005ല്‍ ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈയില്‍ വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. 86 എംഎം മഴയാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്.

ഗതാഗതക്കുരുക്കില്‍ വലഞ്ഞ്

തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കുകളും അനുഭവപ്പെട്ടതായി പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റും നഗരത്തില്‍ പലയിടങ്ങളിലായി അനുഭവുപ്പെടുന്നുണ്ട്.

മഴതുടരും

ഇപ്പോള്‍ തുടരുന്ന മഴ അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്ക് നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ അധികൃതര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ 12 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും സൃഷ്ടിച്ചിട്ടുള്ളത്.

റെയില്‍വേ ഗതാഗതം


റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ ചില ട്രെയിന്‍ സര്‍വ്വീസുകളുടെ സമയക്രമത്തിലും മാറ്റം വന്നിരുന്നു. പല ട്രെയിനുകളും 15 മിനിറ്റോളം വൈകിയോടിയതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്ധേരി, സകിനക പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരം വീണും വെള്ളക്കെട്ട് മൂലവും ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
By 12 pm, Mumbai was being urged to stay at home and step out only in case of an emergency after non-stop rain poured down through the morning, disrupting the city's crucial trains and causing massive jams. The met department said about four inches of rain was recorded in just a few hours. Heavy rain is forecast for the next 48 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X