മുംബൈയില്‍ വന്‍ തീപിടുത്തം: രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്
Recommended Video

മുംബൈ: മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 4.30 ഓടെയാണ് തീപടരാന്‍ തുടങ്ങിയത്. തീപിടുത്തത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് അഗ്നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. പതിനാറോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ നിയന്ത്രണ വിധേയമാണെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് അഗ്നിശമനസേനാംഗങ്ങള്‍ക്ക് നിസാരമായ പരിക്കേറ്റിട്ടുണ്ടെങ്കിലും ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.150 ലേറെ രക്ഷാപ്രവര്‍ത്തകരാണ് തീ നിയന്ത്രണവിധേയമാക്കാനായി പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തില്‍ തീ പടരാനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് മുംബൈ ഫോര്‍ട്ട് ഏരിയയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണ് പട്ടേല്‍ ചേംബറിലേത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച തീപിടുത്തം ഉണ്ടായിരുന്നു. ആളുകള്‍ കെട്ടിടത്തിനകത്ത് കുടങ്ങിപോയെങ്കിലും എല്ലാവരേയും പരിക്കൊന്നും കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications