ഹോട്ടലില്‍ തീപിടുത്തം; മരണം ഏഴായി കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നു
നിരവധി പേര്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
മുംബൈ: മഹാരാഷ്ട്രയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി പേര്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ബിന്‍ഡാല്‍ പ്ലാസ കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് ആയതിനാല്‍ തീയണയ്ക്കുന്നതിന് തടസ്സം സൃഷ്ടിയ്ക്കുകയായിരുന്നു. 15ഓളം ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിനുള്ളിലെ രണ്ട് മുറികള്‍ക്കുള്ളില്‍ നിന്ന് പ്രതികരണമില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സംശയിക്കുന്നു.













Click it and Unblock the Notifications