കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുളുവിലയ്ക്ക് സര്‍ക്കാര്‍ സ്ഥലം; ഹേമ മാലിനിക്കെതിരെ ബിജെപി നേതാവ്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലം ചുളുവിലയ്ക്ക് ബിജെപി എംപി ഹേമ മാലിനിക്ക് നല്‍കിയതിനെതിരെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ലക്ഷ്മി കാന്ത ചൗള രംഗത്തെത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും ചുളവിലയ്ക്ക് സ്ഥലം നല്‍കുന്നതിന് പകരം സൗജന്യമായി നല്‍കുകയാണ് വേണ്ടതെന്നും അവര്‍ പരിഹസിച്ചു.

രാജ്യത്തെ കലയെ ഉയര്‍ത്തിപ്പിക്കുന്ന ഒരേ ഒരാള്‍ എംപിയായ ഹേമ മാലിനി ആണോയെന്ന് ലക്ഷ്മി ചോദിക്കുന്നു. കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലം കേവലം 70,000 രൂപയ്ക്കാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് അക്കാദമിക്കായി നല്‍കിയത്. അതും രാജ്യത്തെ പാര്‍ലിമെന്റേറിയന്. തികച്ചും നിയമവിരുദ്ധമാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു.

hemamalini

ഒരു മാസം മുന്‍പാണ് ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഹേമ മാലിനിക്ക് സ്ഥലം നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിവരാവകാശപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. 40 കോടിയോളം രൂപ വിലമതിക്കുന്ന പ്രധാന സ്ഥലമാണ് ഹേമ മാലിനിക്ക് 70,000 രൂപയ്ക്ക് നല്‍കിയതെന്ന് രേഖകള്‍ പറയുന്നു.

ഇത്തരം ഒരു ഇടപാട് നടത്തിയ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടു. രാജ്യത്ത് ഒട്ടേറെ പേര്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊന്നും ലഭിക്കാത്ത എന്തു പ്രത്യേകതയാണ് ഹേമ മാലിനിക്കുള്ളത്. സര്‍ക്കാര്‍ നാടകം അവസാനിച്ച് അവര്‍ക്ക് സൗജന്യമായി സ്ഥലം കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും മുന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പരിഹസിച്ചു.

English summary
Mumbai plot to Hema Malini; BJP leader slams maharashtra govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X