കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിനെ വിടാതെ പോലീസ്; നേരിട്ട് ഹാജരാകണം, വീണ്ടും അന്വേഷണം

Google Oneindia Malayalam News

മുംബൈ; റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്. ബുധനാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി അർണബിനെ വിളിപ്പിച്ചത്.

arnab2-1587620339-1588515301-1591690302.jpg -Properties

ഏപ്രിൽ 28 ന് അർണബിനെ 12 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അർണബിന് പിന്നാലെ റിപബ്ലിക് ചാനലിന്റെ സിഎഫ്ഒ എസ് സുന്ദരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഏകദേശം 7 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ.അർണബിന്റെ ചാനലിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചാനലിന്റെ സാമ്പത്തിക ശ്രോതസ്, പണമിടപാടുകൾ എന്നിവ സംബന്ധിച്ചായിരുന്നു അന്വേഷണം.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്ക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അർണബിനെതിരെ നിരവധി പരാതികൾ പോലീസിന് നൽകിയിരുന്നു. അതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന ആരോപണവും അർണബ് ഉയർത്തി.

Recommended Video

cmsvideo
Maharashtra government asks CID to re-investigate case against Arnab Goswami | Oneindia Malayalam

കേസിൽ മുംബൈ പോലീസ് അർണബിനെ ചോദ്യം ചെയ്തതോടെ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് അർണബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അർണബിന്റെ ഹർജി കോടതി തള്ളുകയായിരുന്നു.

അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടിഅമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം; ഇടപെട്ട് സുപ്രീം കോടതികുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം; ഇടപെട്ട് സുപ്രീം കോടതി

'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ

English summary
Mumbai police again summoned arnab go swami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X