കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്‌ഡോയുടെ പോസ്റ്റുകള്‍ മുംബൈ പോലീസ് ബ്ലോക്ക് ചെയ്യുന്നതെന്തിന്

  • By Soorya Chandran
Google Oneindia Malayalam News

മുബൈ: പ്രവാചക നിന്ദയുടെ പേരില്‍ ഭീകരവാദികള്‍ കൂട്ടക്കൊല നടത്തിയ ആക്ഷേപഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഇന്ത്യ എന്തിനാണ് ഭയക്കുന്നത്. എന്തിനാണ് ഇന്ത്യന്‍ പോലീസ് ഇത്തരം പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്?

സംഭവം ശരിയാണ്. മുംബൈ പോലീസ് ഷാര്‍ളി ഹെബ്ദോയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെല്ലാം ബ്ലോക്ക് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Charlie Hebdo

650 ല്‍ പോസ്റ്റുകളാണത്രെ ഇത്തരത്തില്‍ പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലെ പോസ്റ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് വാര്‍ത്ത. ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫേസ്ബുക്ക് ആണെന്നും പറയപ്പെടുന്നു.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണുകളാണത്രെ ഏറെയും ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ നമ്മുടെ മുംബൈ പോലീസിന് ഭയം. ഇതെങ്ങാനും ഇന്ത്യയിലും ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണത്തിന് കാരണമാകുമോ... എന്ന്!

മുംബൈ പോലീസിന്റെ സോഷ്യല്‍ മീഡിയ ലാബ് ഇത്തരം പോസ്റ്റുകള്‍ക്കായി നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് മാത്രമല്ല, അവ ലൈക്ക് ചെയ്യുന്നവരെ പോലും പോലീസ് നിരീക്ഷിച്ചികൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ ഉള്ളവര്‍ മുംബൈ പോലീസിനേക്കാളും വലിയ പുള്ളികളാണ്. അവര്‍ പോലീസിനെ വെട്ടിക്കുന്ന ഞെട്ടിക്കുന്ന കാര്‍ട്ടൂണുകളാണ് ഷെയര്‍ ചെയ്യുന്നത്.

English summary
Mumbai Police blocks over 650 social media posts featuring Charlie Hebdo cartoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X