പെറ്റികേസിന് കൂമ്പിനിടിക്കുന്ന കേരള പോലീസേ..കണ്ടു പഠിക്കൂ മുംബൈ പോലീസിനെ..ഞെട്ടിച്ചു കളഞ്ഞില്ലേ..
83കാരിയുടെ പിറന്നാള്‍ പൊലീസുകാര്‍ക്കൊപ്പം. പിറന്നാളിന് സര്‍പ്രൈസ് നല്കി മുംബൈ പൊലീസ്.
മുംബൈ: പൊതുജനങ്ങള്‍ക്ക് പൊലീസിനോടുള്ള ഭയം മാറ്റിയെടുക്കാനായി കേരളത്തില്‍ ജനമൈത്രി പൊലീസ് പോലുള്ള സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വലിയ മാറ്റമൊന്നും വരുത്താനായിട്ടില്ല. ഇപ്പോഴും പൊലീസ് എന്നാല്‍ സാധാരണക്കാരന് പേടി തന്നെയാണ്.
പെറ്റി കേസില്‍ പിടിച്ചവനെപ്പോലും ലോക്കപ്പില്‍ കയറ്റി കൂമ്പിനിടിക്കുന്ന കേരള പൊലീസ് ചില കാര്യങ്ങളിലെങ്കിലും കണ്ടുപഠിക്കണം മുംബൈ പോലീസിനെ. മുംബൈയിലെ 83കാരിയായ അമ്മൂമ്മയുടെ പിറന്നാളിന് മുംബൈ പോലീസ് സര്‍പ്രൈസ് നല്കി ഞെട്ടിച്ചു.

സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലെ താമസക്കാരിയാണ് 83 വയസ്സുള്ള ലളിത സുബ്രഹ്മണ്യം. കഴിഞ്ഞ 25 വര്‍ഷമായി തന്റെ ഫ്ളാറ്റില്‍ ഒറ്റയ്ക്കാണ് ലളിത സുബ്രഹ്മണ്യം കഴിയുന്നത്. ഇത്തവണ ലളിതയുടെ പിറന്നാള്‍ ദിനം പുലര്‍ന്നത് ഒരു സര്പ്രൈസോടുകൂടിയാണ്.

സഹായവും സുരക്ഷയും ആവശ്യമുള്ള സീനിയര്‍ പൗരന്മാരുടെ മുംബൈ പോലീസ് തയ്യാറാക്കിയ പട്ടികയില്‍ ലളിതയുമുണ്ട്. മരുന്ന് പോലുള്ള ആവശ്യങ്ങള്‍ക്ക് മാതുംഗ പോലീസ് ലളിതയെ സഹായിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളിലെത്താറുമുണ്ട്.

ലളിതയുടെ രണ്ട് മക്കള്‍ അമേരിക്കയിലും ഒരാള്‍ ബെംഗളൂരുവിലുമാണ്. അമ്മയുടെ പിറന്നാളിന് മക്കള്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു. പിറന്നാള്‍ ദിനം ഒറ്റയ്ക്ക് ആഘോഷിക്കേണ്ടി വരുമായിരുന്ന ഈ അമ്മയെ ഞെട്ടിക്കാന്‍ മാതുംഗ പൊലീസ് തീരുമാനിക്കുകയായിരുന്നു.

പിറന്നാള്‍ ദിവസം രാവിലെ വാതില്‍ തുറന്ന ലളിതയുടെ മുന്നില്‍ കാക്കിക്കുപ്പായക്കാര്‍ നിരന്ന് നിന്നു. വെറും കയ്യോടെയല്ല. അസ്സല് പിറന്നാള്‍ കേക്കും ബൊക്കെയുമായിട്ടായിരുന്നു പൊലീസുകാര്‍ എത്തിയത്. മാതുംഗ പോലീസ് സ്റ്റേഷന്റെ അമ്മയ്ക്ക് ഒരു വയസ്സു കൂടി കുറഞ്ഞെന്ന തലക്കെട്ടില്‍ മുംബൈ പൊലീസ് ആണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.
|
നഗരത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സഹായത്തിന് മുംബൈ പോലീസിന് പ്രത്യേക സംവിധാനങ്ങളുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് എന്തുസഹായത്തിനും 1090 എന്ന നമ്പറില്‍ വിളിക്കാം. സഹായത്തിന് മാത്രമല്ല ഒറ്റയ്ക്കിരുന്നു ബോറടിച്ചാലും വിളിച്ചാല്‍ കമ്പനി തരാന്‍ പൊലീസുകാരെത്തും
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications