കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെറ്റികേസിന് കൂമ്പിനിടിക്കുന്ന കേരള പോലീസേ..കണ്ടു പഠിക്കൂ മുംബൈ പോലീസിനെ..ഞെട്ടിച്ചു കളഞ്ഞില്ലേ..

83കാരിയുടെ പിറന്നാള്‍ പൊലീസുകാര്‍ക്കൊപ്പം. പിറന്നാളിന് സര്‍പ്രൈസ് നല്‍കി മുംബൈ പൊലീസ്.

Google Oneindia Malayalam News

മുംബൈ: പൊതുജനങ്ങള്‍ക്ക് പൊലീസിനോടുള്ള ഭയം മാറ്റിയെടുക്കാനായി കേരളത്തില്‍ ജനമൈത്രി പൊലീസ് പോലുള്ള സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വലിയ മാറ്റമൊന്നും വരുത്താനായിട്ടില്ല. ഇപ്പോഴും പൊലീസ് എന്നാല്‍ സാധാരണക്കാരന് പേടി തന്നെയാണ്.

പെറ്റി കേസില്‍ പിടിച്ചവനെപ്പോലും ലോക്കപ്പില്‍ കയറ്റി കൂമ്പിനിടിക്കുന്ന കേരള പൊലീസ് ചില കാര്യങ്ങളിലെങ്കിലും കണ്ടുപഠിക്കണം മുംബൈ പോലീസിനെ. മുംബൈയിലെ 83കാരിയായ അമ്മൂമ്മയുടെ പിറന്നാളിന് മുംബൈ പോലീസ് സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചു.

പിറന്നാൾ സർപ്രൈസ്

സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലെ താമസക്കാരിയാണ് 83 വയസ്സുള്ള ലളിത സുബ്രഹ്മണ്യം. കഴിഞ്ഞ 25 വര്‍ഷമായി തന്റെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് ലളിത സുബ്രഹ്മണ്യം കഴിയുന്നത്. ഇത്തവണ ലളിതയുടെ പിറന്നാള്‍ ദിനം പുലര്‍ന്നത് ഒരു സര്‍പ്രൈസോടുകൂടിയാണ്.

ഇതാണ് പൊലീസ്

സഹായവും സുരക്ഷയും ആവശ്യമുള്ള സീനിയര്‍ പൗരന്മാരുടെ മുംബൈ പോലീസ് തയ്യാറാക്കിയ പട്ടികയില്‍ ലളിതയുമുണ്ട്. മരുന്ന് പോലുള്ള ആവശ്യങ്ങള്‍ക്ക് മാതുംഗ പോലീസ് ലളിതയെ സഹായിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളിലെത്താറുമുണ്ട്.

കണ്ട് പഠിക്കൂ..

ലളിതയുടെ രണ്ട് മക്കള്‍ അമേരിക്കയിലും ഒരാള്‍ ബെംഗളൂരുവിലുമാണ്. അമ്മയുടെ പിറന്നാളിന് മക്കള്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു. പിറന്നാള്‍ ദിനം ഒറ്റയ്ക്ക് ആഘോഷിക്കേണ്ടി വരുമായിരുന്ന ഈ അമ്മയെ ഞെട്ടിക്കാന്‍ മാതുംഗ പൊലീസ് തീരുമാനിക്കുകയായിരുന്നു.

അമ്മയ്ക്ക് പിറന്നാൾ

പിറന്നാള്‍ ദിവസം രാവിലെ വാതില്‍ തുറന്ന ലളിതയുടെ മുന്നില്‍ കാക്കിക്കുപ്പായക്കാര്‍ നിരന്ന് നിന്നു. വെറും കയ്യോടെയല്ല. അസ്സല്‍ പിറന്നാള്‍ കേക്കും ബൊക്കെയുമായിട്ടായിരുന്നു പൊലീസുകാര്‍ എത്തിയത്. മാതുംഗ പോലീസ് സ്‌റ്റേഷന്റെ അമ്മയ്ക്ക് ഒരു വയസ്സു കൂടി കുറഞ്ഞെന്ന തലക്കെട്ടില്‍ മുംബൈ പൊലീസ് ആണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

നഗരത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സഹായത്തിന് മുംബൈ പോലീസിന് പ്രത്യേക സംവിധാനങ്ങളുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് എന്തുസഹായത്തിനും 1090 എന്ന നമ്പറില്‍ വിളിക്കാം. സഹായത്തിന് മാത്രമല്ല ഒറ്റയ്ക്കിരുന്നു ബോറടിച്ചാലും വിളിച്ചാല്‍ കമ്പനി തരാന്‍ പൊലീസുകാരെത്തും

English summary
Mumbai Cops surprises Senior Citizen alone on her 83rd birth day. Police officials visited her with cake and bouquet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X