മുംബൈ പോലീസ് കമ്മീഷണര്‍ രാജിവച്ച് രാഷ്ട്രീയത്തില്‍
മുംബൈ: മുംബൈ പോലീസ് കമ്മീഷണര്‍ സത്യ പാല് സിങ് രാജിവച്ചു. രാഷ്ട്രീയത്തില്‍ ചേരാനാണ് രാജിയെന്നാണ് വാര്‍ത്തകള്‍.
ജനുവരി 30 നാണ് ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍(ഐപിഎസ്) നിന്ന് സത്യപാല്‍ സിങ് രാജിവച്ചത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ പോലീസ് മേധാവിയായിരുന്ന സത്യപാലിന് ഒരു വര്‍ഷം കൂടി സര്‍വ്വീസ് ബാക്കിയുണ്ടായിരുന്നു. 1980 ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്നോ മുംബൈയില്‍ നിന്നോ ഇദ്ദേഹം മത്സരിക്കും.ഏത് പാര്‍ട്ടിയുടെ ബാനറില്‍ ആയിരിക്കും മത്സരിക്കുക എന്നത് തീരുമാനമായിട്ടില്ല. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഇദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് മൂന്ന് ഓഫറുകളാണ് ഉള്ളതെന്ന് സത്യപാല്‍ സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് ബിജെപി, രണ്ട് ആം ആദ്മി, മൂന്നാമത്തേത് ഒരു അന്താരാഷ്ട്ര ഓഫര്‍. എല്ലാ ഓഫറുകളും പരിശോധിക്കുകയാണ്. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സത്യപാല്‍ സിങ് നേരത്തെ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങിനേയും മുന്‍ പ്രസിഡന്റ് നിതിന്‍ ഖഡ്ഗരിയേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. സത്യപാലിന്റെ ജന്മനാടായ ഉത്തര്‍ പ്രദേശില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തതായിട്ടാണ് വാര്‍ത്തകള്‍. അല്ലെങ്കില്‍ മുംബൈയില്‍ തന്നെ സീറ്റ് നല്‍കാമെന്നും പറഞ്ഞിട്ടുണ്ടത്രെ. ആം ആദ്മി പാര്‍ട്ടി മുംബൈയില്‍ ആണ് ഇദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജിവക്കുന്ന ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് സത്യപാല്‍ സിങ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications