Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; ഗോവയില്‍ എത്തിച്ച് പീഡനം... വ്യവസായി അറസ്റ്റില്‍

ഹൈദരാബാദ്: യുവ നടിയെ ക്രൂരമായി പീഡിപ്പിച്ച വ്യവസായിയെ പോലീസ് പൊക്കി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഗോവയിലെത്തിച്ചും പീഡിപ്പിച്ചുവെന്ന് നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 24കാരിയായ തെലുങ്ക് നടിക്കാണ് ദുരനുഭവം. വിവാഹത്തെ കുറിച്ച് നടി ആവര്‍ത്തിച്ചപ്പോഴാണ് പ്രതി കാലുമാറിയത്.

ശേഷം സ്വകാര്യ ചിത്രം കാണിച്ച് പലപ്പോഴായി ബലാല്‍സംഗം ചെയ്തു. നടിയുടെ മാതാപിതാക്കള്‍ക്ക് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയക്കുക കൂടി ചെയ്തതോടെയാണ് നടി പോലീസിനെ സമീപിച്ചത്. വ്യവസായിയായ ആദിത്യ അജയ് കപൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായ ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

കരാറുകാരനും ഫിറ്റ്‌നസ് ട്രെയിനറും

കരാറുകാരനും ഫിറ്റ്‌നസ് ട്രെയിനറും

വ്യവസായിയാണ് ആദിത്യ അജയ് കപൂര്‍. അറിയപ്പെട്ട കരാറുകാരനും ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയാണ്. ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നടി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു പോലീസ്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

പരിചയപ്പെട്ട ശേഷം

പരിചയപ്പെട്ട ശേഷം

നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി നേരത്തെ സീരിയലുകളിലും വേഷമിട്ടിരുന്നു. ബാന്ദ്രയിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പരിചയപ്പെട്ട ശേഷം ഫോണ്‍ നമ്പര്‍ കൈമാറുകയും സൗഹൃദത്തിലാകുകയും ചെയ്തു. ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പോലീസിന് വിവരം ലഭിച്ചു. വിവാഹം ചെയ്യുമെന്ന ഉറപ്പിന്‍മേലാണ് ശാരീരിക ബന്ധം തുടര്‍ന്നതെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

വീട്ടില്‍ വച്ചാണ് ആദ്യം

വീട്ടില്‍ വച്ചാണ് ആദ്യം

കപൂറിന്റെ കഫെ പരേഡിലെ വീട്ടില്‍ വച്ചാണ് ആദ്യം ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീടാണ് ഭീഷണിപ്പെടുത്തി ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹം കഴിക്കണമെന്ന് നടി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുള്ള രീതിയില്‍ ബന്ധം തുടരാമെന്നാണ് കപൂര്‍ പ്രതികരിച്ചത്. എന്നാല്‍ ഇത്തരം ബന്ധത്തിന് ആഗ്രഹമില്ലെന്ന് യുവതി തീര്‍ത്തുപറഞ്ഞു.

നടി വഴങ്ങില്ലെന്ന് ബോധ്യമായതോടെ

നടി വഴങ്ങില്ലെന്ന് ബോധ്യമായതോടെ

നടി വഴങ്ങില്ലെന്ന് ബോധ്യമായതോടെ പ്രതി മര്‍ദ്ദിക്കാനും ബലാമായി പീഡിപ്പിക്കാനും തുടങ്ങി. നടിയുടെ മാതാപിതാക്കള്‍ക്ക് പ്രതി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞു. തുടര്‍ന്നാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.

കേസ് പോലീസ് കൈമാറി

കേസ് പോലീസ് കൈമാറി

മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. കേസെടുത്ത പോലീസ് പരാതി കഫെ പരേഡ് പോലീസിന് കൈമാറി. ഈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചാണ് പീഡനം നടന്നത് എന്നതിനാലാണ് പരാതി കൈമാറിയതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ബലാല്‍സംഗം ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നും പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+