കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഭ്യ വര്‍ഷം നടത്തിയതിന് ഷാരൂഖ് ഖാനെതിരെ കേസ്

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം. കുട്ടികളുടെ സാന്നിധ്യത്തില്‍ അസഭ്യവര്‍ഷം നടത്തിയതിനാണ് കിങ് ഖാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്നത്. മഹാരാഷ്ട്ര ബാലാവകാശ കമ്മൂഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

2012ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് അസഭ്യവാക്കുകള്‍ പ്രയോഗിച്ചുവെന്ന് ആരോപണം ഉയര്‍ന്നികുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഷാരൂഖ് കുട്ടികളുടെ മുന്നില്‍ വച്ച് അധികൃതരെ അസഭ്യവാക്കുകളിലൂടെ അധിക്ഷേപിച്ചു. ഇക്കാര്യത്തില്‍ നല്‍കിയ പരാതിയാണ് കേസിലേയ്ക്ക് എത്തിനില്‍ക്കുന്നത്.

നിയമക്കുരുക്കില്‍

നിയമക്കുരുക്കില്‍

കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അസഭ്യവര്‍ഷം നടത്തിയ സൂപ്പര്‍താരം ഷാരൂഖ് കാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ

സംഭവം

സംഭവം

2012 മാര്‍ച്ച് 16 ന് വാങ്കഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ അസഭ്യം പറഞ്ഞു. കുട്ടികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം

ജുവനൈല്‍ നിയമപ്രകാരം

ജുവനൈല്‍ നിയമപ്രകാരം

ഷാരൂഖിന്റെ അസഭ്യ പ്രയോഗം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ജുവനൈല്‍ നിയമപ്രകാരം കേസെടുക്കുമെന്നുമാണ് മുംബൈ പൊലീസ് പറയുന്നത്

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

ക്രിക്കറ്റ് അസോസിയേഷനുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഷാരൂഖ് സുരക്ഷ ഉദ്യോഗസ്ഥനെ കുട്ടികളുടെ മുന്നില്‍ വച്ച് കൈയ്യേറ്റം ചെയ്തിരുന്നു

നിരോധനം

നിരോധനം

സംഭവത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തേയ്ക്ക് വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിയ്ക്കുന്നതില്‍ നിന്നും ഷാരൂഖ് ഖാനെ വിലക്കി.

English summary
Three years after Wankhede brawl, child rights panel orders FIR against Shah Rukh Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X