കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിക്കെതിരെ ബലാത്സംഗകേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തു, ചുമത്തിയ വകുപ്പുകൾ ...

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ ആദത്യ പഞ്ചോളിക്കെതിരെ ബലാത്സംഗക്കേസ്. നടിയുടെ പരാതിയിൽ വെർസോവ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. CR no 198/2019 U/s 376, 328, 384, 341, 342, 323, 506 IPC. എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

<strong>കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി; സംഭവം മധ്യവയസ്‌ക്കയുടെ മൃതദേഹം അടക്കാന്‍ ചെയ്യാനിരിക്കെ, സമവായനീക്കം പാളി, അടക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ തടയും!</strong>കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി; സംഭവം മധ്യവയസ്‌ക്കയുടെ മൃതദേഹം അടക്കാന്‍ ചെയ്യാനിരിക്കെ, സമവായനീക്കം പാളി, അടക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ തടയും!

കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്ത് വർഷമായി. അതുകൊണ്ട് തന്നെ തെളിവുകൾ ശേഖരിക്കാൻ പ്രയാസമാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പല സ്ഥലങ്ങളിൽ, സമയങ്ങളിൽ തന്നെ ആദിത്യ പഞ്ചോളി ബലാത്സംഗം ചെയ്തെന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Aditya Pancholi

‌ആദിത്യ പഞ്ചോളി തന്നെ നിർബന്ധിച്ച് ലൈഗീയമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും നടിയു‌ടെ പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം തന്നെ പതിനേഴാമത്തെ വയസിലാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

ബോളിവു‍ഡ് നടി കങ്കണ റണാവത്തും ആദിത്യ പഞ്ചോളിയുമായുനള്ള വിവാദം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. വ്യാജ ബലാത്സം​ഗ കേസിൽ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണം ബോളിവു‍ഡ് നടി കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ചിരുന്നത്. ഒരു ടെലിവിഷൻ ചാനലിലായിരുിന്നു ആദ്യ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആദിത്യ പഞ്ചോളി പരാതി നൽകിയിരിക്കുന്നത്. കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി പരാതിയിൽ ആരോപിക്കുന്നു. ഇതിന് തെളിവായി റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പഞ്ചോളി പോലീസിന് കൈമാറിയിട്ടുണ്ട്.

English summary
Mumbai Police filed an FIR against Aditya Pancholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X