കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണം

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസം മരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബർ പോലീസ്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പോലീസ് രംഗത്തെത്തുന്നത്. വീട്ടുജോലിക്കാരാണ് സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണംചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം

പ്രചരിച്ചത് നീക്കം ചെയ്യണം

അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മോശം പ്രവണതയാണെന്നും മുംബൈ പോലീസ് ട്വിറ്ററിൽ കുറിച്ചു. തീർത്തും അസ്വസ്ഥതപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം നടപടികൾ നിയമത്തിനും കോടതി മാർഗ്ഗനിർദേശങ്ങൾക്കും വിരുദ്ധമാണെന്നും ട്വീറ്റിൽ പറയുന്നു. ഇതിനകം പ്രചരിച്ച ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കാനും മഹാരാഷ്ട്ര സൈബർ പോലീസ് ട്വിറ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കേണ്ടതായി വന്നേക്കുമെന്നും പോലീസ് പറയുന്നു. സുശാന്ത് സിംഗ് രാജ്പുത്ത് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വിമർശിച്ച് ഊർമിള മണ്ഡോത്കർ

വിമർശിച്ച് ഊർമിള മണ്ഡോത്കർ


സുശാന്ത് സിംഗ് രാജ് പുത്ത് മരിച്ചുകിടക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെിരെ നേരത്തെ നടി ഊർമിള മണ്ഡോത്കറും രംഗത്തെത്തിയിരുന്നു. നിരുത്തരവാദപരവും നിർവികാരവുമായ ഇത്തരം പ്രവൃത്തികൾ അസ്വസ്ഥപ്പെടുത്തുന്നതും നിരാശാജനകവുമാണെന്നാണ് നടി ചൂണ്ടിക്കാണിച്ചത്. ഗുരുതരമായ ഇത്തരം മാനസിക പ്രശ്നങ്ങൾ സെൻസേഷണലൈസ് ചെയ്യരുതെന്നും മരണത്തിന് അൽപ്പം കൂടി മാന്യത കൽപ്പിക്കാമെന്നും ഊർമിള പ്രതികരിച്ചിരുന്നു.

 ആത്മഹത്യയല്ലെന്ന്

ആത്മഹത്യയല്ലെന്ന്


ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ലെന്ന ആരോപണവുമായി അമ്മയുടെ സഹോദരൻ രംഗത്തത്തിയിരുന്നു. നടന്റെ മരണം ആത്മഹത്യയാണെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വിഷാദരോഗമാണ് നടനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മുറിയിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളും പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

മരണം ശ്വാസംമുട്ടിയെന്ന്

മരണം ശ്വാസംമുട്ടിയെന്ന്



ശ്വാസം മുട്ടിയാണ് സുശാന്ത് സിംഗിന് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് മുംബൈ പോലീസിനുമുള്ളത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മയക്കുമരുന്നിന്റെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ ബാന്ദ്രയിലെ വീടിനുള്ളിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അക്കൌണ്ടിൽ നിന്ന് സംശയിക്കത്തതായി പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടില്ല. നടന്റെ മരണത്തിൽ ഗൂഡാലോചന ഉണ്ടെന്ന നിലപാടാണ് കുടുംബത്തിന്.

Recommended Video

cmsvideo
final hours of sushant singh rajput
സുഹൃത്തുക്കളെ ചോദ്യം ചെയ്യും

സുഹൃത്തുക്കളെ ചോദ്യം ചെയ്യും


സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ലെന്ന് ബന്ധുക്കളിൽ നിന്ന് ആരോപണം ഉയർന്നതോടെ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്. സുശാന്തിന്റെ സുഹൃത്തായിരുന്ന റിയ ചക്രബർത്തി , നടൻ മഹേഷ് ഷെട്ടി എന്നിവരുമായി മരിക്കുന്നതിന് മുമ്പ് സുശാന്ത് ബന്ധപ്പെട്ടിട്ടുണ്ട്. ഇരുവരെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുക്കൾക്കൊപ്പമാണ് സുശാന്ത് സമയം ചെലവിട്ടത്.

English summary
Mumbai police gave warning over circulating Sushant Singh Rajputs photos in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X