നീലച്ചിത്ര നിർമ്മാണം: നടി ശിൽപാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന് മുംബൈ പോലീസ് അന്വേഷിക്കുന്നു
മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഭാര്യയും നടിയുമായ ശില്പ ഷെട്ടിക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതും മുംബൈ പോലീസ് പരിശോധിക്കുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ശില്പ ഷെട്ടിയെ ചോദ്യം ചെയ്യാന്‍ ഇതുവരെ പോലീസ് വിളിപ്പിച്ചിട്ടില്ല. ശില്പ ഷെട്ടിക്ക് സംഭവത്തില്‍ പങ്കില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

ശില്പ ഷെട്ടിക്ക് സംഭവത്തില്‍ പങ്കില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. എങ്കിലും പോലീസ് അക്കാര്യം വിശദമായി പരിശോധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ അറിയപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടി ശില്പ ഷെട്ടിയുടേയും വ്യവസായിയായ രാജ് കുന്ദ്രയുടേയും. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്ക് എതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
നടിമാരെയും മോഡലുകളേയും പുതുമുഖങ്ങളേയും അടക്കം ഉപയോഗിച്ച് നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്പ് വഴി വില്പന നടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ രാജ്കുന്ദ്രയാണ് എന്നാണ് മുംബൈ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ രാജ് കുന്ദ്ര ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ഇതിനകം പിടിയിലായിരിക്കുന്നത്. രാജ് കുന്ദ്രയെ കോടതി ജുലൈ 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications