ട്രെന്റിങ്ങായി #ShameOnJayaBach; ജയ ബച്ചന്റെ വസതിക്ക് മുന്നില്‍ സുരക്ഷയൊരുക്കി മുംബൈ പൊലീസ്
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് പാര്‍ലമെന്റിലെ പരാമര്‍ശത്തിന് പിന്നാലെ ജയാബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് വസതിക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്ന ബിജെപി എംപി രവി കിഷന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു ജയ ബച്ചന് ശക്തമായി രംഗത്തെത്തിയത്. കുറച്ച് പേരുടെ പ്രവര്‍ത്തികാരണം ബോളിവുഡിനെ മൊത്തത്തില്‍ അപമാനിക്കരുത്. സിനിമാ മേഖലയിലെ ഒരാള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തുന്നത് അപമാനവും വിഷമം ഉണ്ടാക്കുന്നതാണെന്നും ജയ ബച്ചന് പറഞ്ഞിരുന്നു. രവി കിഷാന് അന്നം തന്ന കൈക്ക് തന്നെ കൊത്തിയെന്നും ജയ ബച്ചന് പറഞ്ഞിരുന്നു.
ജുഹുവിലെ ബച്ചന്റെ ബംഗ്ലാവായ ജല്‍സക്ക് പുറത്താണ് മുംബൈ പൊലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുള്ളത്. സഭയിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ബച്ചനെതിരെ ട്രോളുകള്‍ പ്രചരിപ്പിരുന്നു. പിന്നാലെയാണ് സുരക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ #ShameOnJayaBach ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. ജയ ബച്ചന്റെ പ്രസ്താവനകളെ പിന്തുണച്ച് കൊണ്ട് നടി ഹേമ മാലിനി രംഗത്തെത്തിയിരുന്നു.ജയാ ബച്ചനെ പിന്തുണക്കുന്ന നിലപാട് ശിവസേനയും വ്യക്തമാക്കി.
ബോളിവുഡ് മയക്കുരുന്നിന്റെ പിടിയിലാണെന്നും മയക്കുമരുന്ന് കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു രവി കിഷാന്റെ പരാമര്‍ശം. ഇത് രാജ്യത്ത് യുവാക്കള്‍ക്കെതിരേയുള്ള ചൈനയും പാക്കിസ്ഥാന്റേയും നീക്കണാണെന്നും രവി കിഷാന് ആരോപിച്ചിരുന്നു.
എന്നാല്‍ രവി കിഷാന്റെ ഇത്തരം വാദങ്ങളെല്ലാം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞതും, തൊഴിലില്ലായ്മ രൂക്ഷമായതും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറക്കുന്നതിന് വേണ്ടി ഉന്നയിക്കുന്നതാണെന്ന് ജയ ബച്ചന് മറുപടി നല്കി. രാജ്യത്ത് ലക്ഷകണക്കിന് തൊഴില്‍ നല്കുന്ന മേഖലയാണ് സിനിമയെന്നും ജയ ബച്ചന് വാദിച്ചു.
അതേസമയം പാര്‍ലമെന്റിലെ ബച്ചന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ മകനോ മകളോ ആണ് ലഹരിക്ക് അടിമപ്പെട്ടതെങ്കില് നിങ്ങളുടെ പ്രതികരണം ഇങ്ങനെ ആവുമോ എന്നായിരുന്നു കങ്കണയുടെ ചോദ്യം.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications