അര്‍ണബ് ഗോസ്വാമിയെ വിടാതെ മുംബൈ പോലീസ്, പാൽഘഡ് ചർച്ചയുടെ പേരിൽ ഹാജരാകാൻ നോട്ടീസ്
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ വിടാതെ മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പാല്‍ഘട്ടില്‍ സന്യാസിമാരെ കൊലപ്പെടുത്തി സംഭവത്തിലും ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച വിഷയത്തിലും റിപ്പബ്ലിക് ടിവിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്ന ആരോപണത്തില്‍ വിശദീകരണം തേടി മുംബൈ പോലീസ് അര്‍ണബിന് നോട്ടീസ് അയച്ചു.
അപ്പോൾ അറിയാത്ത ദീലിപോ? 'ഇടവേളയില്ലാത്ത വിഡ്ഡിത്തരങ്ങൾ', ഇടവേള ബാബുവിനെ പൊളിച്ചടുക്കി രേവതി സമ്പത്ത്
സിആര്‍പിസി 108 പ്രകാരമാണ് അര്‍ണബ് ഗോസ്വാമിക്ക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും വര്‍ളി ഡിവിഷന്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ക്കും മുന്നില്‍ ഹാജരാകാന്‍ അര്‍ണബിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ ആണ് അര്‍ണബ് വിവാദമായ ചര്‍ച്ചകള്‍ തന്റെ ഷോയില്‍ സംഘടിപ്പിച്ചത്.
പാല്‍ഘടില്‍ രണ്ട് സന്യാസിമാരേയും ഡ്രൈവറേയും ആക്രമിച്ച സംഭവത്തില്‍ ഏപ്രില്‍ 21നാണ് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ഭാരത് ചാനലില്‍ പൂഛ്താ ഹെ ഭാരത് ( ഭാരതം ചോദിക്കുന്നു) എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഈ ചര്‍ച്ചയില്‍ അര്‍ണബ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ആരോപണം. ഒരു ഹിന്ദു ആകുന്നതും കാവി വസ്ത്രം ധരിക്കുന്നതും കുറ്റകൃത്യമാണോ എന്നാണ് ചര്‍ച്ചയില്‍ അര്‍ണബ് ചോദിച്ചത്. കൊല്ലപ്പെട്ടവര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നുവെങ്കില്‍ ആളുകള്‍ ഇത്തരത്തില്‍ മൗനം പാലിക്കുമായിരുന്നോ എന്നും അര്‍ണബ് ചോദിച്ചു.
'കൊറോണക്കാലമല്ലേ, ജീവിച്ചിപ്പിരിപ്പില്ലെന്ന് ആളുകൾ കരുതിയാലോ', പാർവ്വതിയെ പരിഹസിച്ച് ഗണേഷ് കുമാർ
ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്