മന്ത്രവാദം; രാധേ മായ്ക്കെതിരെ തെളിവില്ലെന്ന് പോലീസ്
മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മാ മന്ത്രവാദം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയില്‍ തെളിവു ലഭിച്ചില്ലെന്ന് പോലീസ്. തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാധേ മായുടെ വസതിയില്‍ പരിശോധന നടത്തിയതായി പോലീസ് പറയുന്നു.
ബോളിവുഡ് നടി കൂടിയായ ഡോളി ബിന്ദ്ര, ഫാല്‍ഗുനി ഭ്രാംഭട്ട് മുഖേനെ നല്കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് പോലീസിന്റെ സത്യവാങ്മൂലം. സുഖ്വിന്ദര് കൗര്‍ അലിയാസ് എന്ന രാധേ മായ്ക്കെതിരെ നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും, എന്നാല്‍ പരാതിയില്‍ പറയുന്ന പ്രകാരമുള്ള അവിഹിത കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

സാക്ഷികളെയും മറ്റും വിസ്തരിക്കുകയും രാധേ മാ താമസിക്കുന്ന നന്ദാവന്‍ ഭവനില്‍ പരിശോധന നടത്തുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയോ സാക്ഷികളോ കേസിന്റെ മുന്നോട്ടുള്ള നീക്കത്തിന് സഹായകരമായ തെളിവുകള്‍ നല്‍കിയിട്ടില്ല. പോലീസിന്റെ പരിശോധനയില്‍ തെറ്റായി ഒന്നും കാണാനും കഴിഞ്ഞിട്ടില്ലെന്നാണ് സത്യവാങ്മൂലം.
പോലീസിന്റെ സത്യവാങ്മൂലത്തില്‍ വിശദമായ വാദം കേള്‍ക്കാള്‍ കേസ് രണ്ടാഴ്ചത്തേയ്ക്ക് നീട്ടിവെച്ചു. മന്ത്രവാദം കൂടാതെ മറ്റു പല പരാതികളും രാധേ മായ്ക്കെതിരെ നിലവിലുണ്ട്. ലൈംഗിക ചൂഷണം നടത്തുന്നുവെന്നും സ്ത്രീധന പീഡനത്തിന് പ്രേരിപ്പിച്ചുവെന്നുമൊക്കെയാണ് രാധേ മായ്ക്കെതിരെയുള്ള പരാതികള്‍. എന്നാല്‍, പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications