കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദം; രാധേ മായ്‌ക്കെതിരെ തെളിവില്ലെന്ന് പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മാ മന്ത്രവാദം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയില്‍ തെളിവു ലഭിച്ചില്ലെന്ന് പോലീസ്. തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാധേ മായുടെ വസതിയില്‍ പരിശോധന നടത്തിയതായി പോലീസ് പറയുന്നു.

ബോളിവുഡ് നടി കൂടിയായ ഡോളി ബിന്ദ്ര, ഫാല്‍ഗുനി ഭ്രാംഭട്ട് മുഖേനെ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് പോലീസിന്റെ സത്യവാങ്മൂലം. സുഖ്‌വിന്ദര്‍ കൗര്‍ അലിയാസ് എന്ന രാധേ മായ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, എന്നാല്‍ പരാതിയില്‍ പറയുന്ന പ്രകാരമുള്ള അവിഹിത കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

radhemaa

സാക്ഷികളെയും മറ്റും വിസ്തരിക്കുകയും രാധേ മാ താമസിക്കുന്ന നന്ദാവന്‍ ഭവനില്‍ പരിശോധന നടത്തുകയും ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയോ സാക്ഷികളോ കേസിന്റെ മുന്നോട്ടുള്ള നീക്കത്തിന് സഹായകരമായ തെളിവുകള്‍ നല്‍കിയിട്ടില്ല. പോലീസിന്റെ പരിശോധനയില്‍ തെറ്റായി ഒന്നും കാണാനും കഴിഞ്ഞിട്ടില്ലെന്നാണ് സത്യവാങ്മൂലം.

പോലീസിന്റെ സത്യവാങ്മൂലത്തില്‍ വിശദമായ വാദം കേള്‍ക്കാള്‍ കേസ് രണ്ടാഴ്ചത്തേയ്ക്ക് നീട്ടിവെച്ചു. മന്ത്രവാദം കൂടാതെ മറ്റു പല പരാതികളും രാധേ മായ്‌ക്കെതിരെ നിലവിലുണ്ട്. ലൈംഗിക ചൂഷണം നടത്തുന്നുവെന്നും സ്ത്രീധന പീഡനത്തിന് പ്രേരിപ്പിച്ചുവെന്നുമൊക്കെയാണ് രാധേ മായ്‌ക്കെതിരെയുള്ള പരാതികള്‍. എന്നാല്‍, പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Mumbai police tells HC No evidence that Radhe Maa violated Black Magic Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X