കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്

Google Oneindia Malayalam News

മുംബൈ: ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. ടിആര്‍പി റാക്കറ്റ് പണം നല്‍കി സ്വാധീച്ചെന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സംഭവത്തില്‍ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയെ അടക്കം ചോദ്യം ചെയ്യാനുളള നീക്കത്തിലുമാണ് മുംബൈ പോലീസ്. കോടതിയില്‍ കാണാമെന്ന് തിരിച്ചടിച്ച് അര്‍ണബും രംഗത്ത് എത്തിയിട്ടുണ്ട്.

ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം

ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം

റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ആണ് ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. ടിആര്‍പി റേറ്റിംഗ് അറിയുന്നതിന് ബാരോമീറ്ററുകള്‍ സ്ഥാപിച്ച വീടുകളില്‍ പണം നല്‍കി ചില ചാനലുകള്‍ മാത്രം വെക്കാന്‍ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്.

അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യും

അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യും

ഫക്ത് ഭാരതിന്റെയും ബോക്‌സ് സിനിമയുടേയും ഉടമസ്ഥരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. റിപ്പബ്ലിക് ചാനലിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ മുംബൈ പോലീസിനെതിരെ റിപ്പബ്ലിക് ടിവി രംഗത്ത് വന്നിട്ടുണ്ട്.

പ്രതികാരം തീര്‍ക്കുകയാണ്

പ്രതികാരം തീര്‍ക്കുകയാണ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ചാനല്‍ മുംബൈ പോലീസ് കമ്മീഷര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് റിപ്പബ്ലിക് ടിവി പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്. ടിആര്‍പി കൃത്രിമം നടത്തിയെന്ന ആരോപണവും ചാനല്‍ തളളി.

മാനനഷ്ടക്കേസ് നല്‍കും

മാനനഷ്ടക്കേസ് നല്‍കും

മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ചാനല്‍ പ്രസ്താവനയില്‍ പറയുന്നു. റിപ്പബ്ലിക് ടിവിയെക്കുറിച്ച് പറയുന്ന ഒരു ബാര്‍ക് റിപ്പോര്‍ട്ട് പോലുമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യാവസ്ഥ അറിയാമെന്നും അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചാനലിനെ ശക്തിപ്പെടുത്തുകയേ ഉളളൂ

ചാനലിനെ ശക്തിപ്പെടുത്തുകയേ ഉളളൂ

മുംബൈ പോലീസ് കമ്മീഷറുടെ സുശാന്ത് കേസന്വേഷണം സംശയത്തിന്റെ നിഴലിലാണ്. സുശാന്ത് കേസും പാല്‍ഘട് സംഭവവും അടക്കം റിപ്പോര്‍ട്ട് ടിവി വാര്‍ത്തകള്‍ നല്‍കിയതിലുളള വിരോധമാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നാണ് ചാനല്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ ആക്രമിക്കുന്നത് ചാനലിനെ ശക്തിപ്പെടുത്തുകയേ ഉളളൂ എന്നും പ്രസ്താവനയില്‍ പറയുന്നു.

ഔദ്യോഗികമായി മാപ്പ് പറയണം

ഔദ്യോഗികമായി മാപ്പ് പറയണം

ബാര്‍കിന്റെ പരാതിയില്‍ റിപ്ലബ്ലിക് ടിവിയെക്കുറിച്ച് പറയുന്നില്ലെന്നും അതിനാല്‍
പരംവീര്‍ സിംഗ് പൂര്‍ണമായും തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. പരംവീര്‍ സിംഗ് ചാനലിനോട് ഔദ്യോഗികമായി മാപ്പ് പറയണമെന്നും കോടതിയില്‍ വെച്ച് തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൂ എന്നും അര്‍ണബ് ഗോസ്വാമി പ്രസ്താവനയില്‍ പറയുന്നു.

English summary
Mumbai Police to quiz Arnab Goswami over TRP scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X