കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാചകരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും റെയില്‍വെ ഈടാക്കിയത് 70 ലക്ഷം രൂപ

  • By Gokul
Google Oneindia Malayalam News

മുംബൈ: 1.89 കോടി രൂപ മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയതായി റെയില്‍വെ അറിയിച്ചു. ട്രെയിനുകളില്‍ നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും നിയമവിരുദ്ധമായി ഭിക്ഷ യാചിച്ചവരില്‍ നിന്നും സാധാനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവരില്‍നിന്നും മാത്രമായി 70 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.

നിരന്തരം വാണിംഗ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുന്നവരില്‍നിന്നുമാണ് കൂടുതലായും പിഴ ഈടാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ നിയമത്തിലെ 144ാം വകുപ്പ് പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 രൂപ വരെ പിഴയും ഒരു വര്‍ഷം തടവുശിക്ഷയും ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം യാചകരും വില്‍പ്പനക്കാരും അടക്കം 64,000 പേര്‍ക്കെതിരെ നടപടി എടുത്തെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 18,000 പേര്‍ യാചകരാണ്.

mumbai-s-local-trains-fines

ദിവസം 200-300 രൂപയാണ് ഒരു ദിവസം യാചകരുടെ വരുമാനം. പലരും വീടില്ലാത്തവരും തെരുവകളിലോ ചേരിപ്രദേശത്തോ താമസിക്കുന്നവരുമാണ്. ഇത്തരക്കാരില്‍ നിന്നും റെയില്‍വെ കടുത്ത പിഴ ഈടാക്കുന്നതിനെതിരെ ചില സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ട്രെയിനിലെ യാചകര്‍ക്ക് പിന്നില്‍ വന്‍ ഭക്ഷാടന മാഫിയ ഉണ്ടെന്നാണ് വിവരം.

ഭിക്ഷയാചിച്ചു കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ഇക്കൂട്ടര്‍ കൈക്കലാക്കും. റെയില്‍വെ പിഴയിടുകയും ചെയ്താല്‍ യാചകര്‍ മിക്കദിവസവും പട്ടിണിയായിരിക്കും. അതുപോലെ കുടുംബം പുലര്‍ത്താന്‍ ഒട്ടേറെപേര്‍ ട്രെയിനില്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ട്. പണം നല്‍കിയില്ലെങ്കില്‍ സാധനങ്ങള്‍ പോലീസ് കവരുന്ന അവസ്ഥയാണെന്ന് ട്രെയിനില്‍ വില്‍പ്പന നടത്തുന്ന റിസ്വാന്‍ ഖാന്‍ പറഞ്ഞു. അതിനിടെ, ട്രെയിനിലെ ഭിക്ഷാടകരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
Mumbai's Local Trains ; Beggars Shell Out Rs 70 Lakh in Fines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X