കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ്ങിന് സുരക്ഷിതം മുംബൈ എന്ന് സര്‍വ്വേ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കാന്‍ പറ്റിയ മഹാനഗരം മുംബൈ ആണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊമ്പാര്‍ഡ് നടത്തിയ സര്‍വ്വേയിലാണ് ഈവിവരം.

സുരക്ഷിത ഡ്രൈവിങ്ങിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഏറ്റവും അച്ചടക്കമുള്ള ഗതാഗത സംവിധാനത്തിലും മുംബൈ ആണ് മുന്നില്‍. ഏറ്റവും മികച്ച റോഡുകളുള്ളത് ദില്ലിയിലാണ്. വാഹമോടിക്കാന്‍ മികച്ച സൗകര്യങ്ങളുള്ള നഗരം ബാംഗ്ലൂര്‍ ആണ്.

Mumbai Traffic

ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 987 പേരാണത്രെ സര്‍വ്വേയില്‍ പങ്കെടുത്തത്. 19 ശതമാനം ആളുകളും പറഞ്ഞത് ഫൈന്‍ ഏര്‍പ്പെടുത്തുന്നത് കൂട്ടിയാല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ ഒരു പരിധിവരെ കുറക്കാനാകും എന്നാണ്. ഫൈന്‍ തുകയും വര്‍ദ്ധിപ്പിക്കണം എന്നും ഇവര്‍ പറയുന്നുണ്ട്.

കാര്‍ ഡ്രൈവര്‍മാര്‍ക്കും ബൈക്ക് ഓടിക്കുന്നവര്‍ക്കും ഏറ്റവും അധികം പരാതിയുള്ളത് കാല്‍നടയാത്രക്കാരെ കുറിച്ചാണ്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത് കാല്‍നടയാത്രക്കാരുടെ നിയമലംഘനങ്ങള്‍ മൂലമാണെന്നാണ് ഇവരുടെ ആരോപണം.

ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പിന്നെയുള്ള ആരോപണം. നിയമം ലംഘിക്കുന്നതിലും അപകടങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലുള്ളത് ഓട്ടോ റിക്ഷ ഡ്രൈവര്‍മാരാണ്. മുംബൈയിലും കൊല്‍ക്കത്തയിലും അഹമ്മദാബാദിലും ഇതാണത്രെ സ്ഥിതി.

സ്ത്രീ ഡ്രൈവര്‍മാരുടെ വിശ്വാസമാണ് മറ്റൊരു സംഭവം. സര്‍വ്വേയില്‍ പങ്കെടുത്ത വനിതകളില്‍ 75 ശതമാനം സ്ത്രീകളും കരുതുന്നത് പുരുഷന്‍മാരേക്കാള്‍ സുരക്ഷിതമായി വാഹനമോടിക്കുന്നത് തങ്ങളാണെന്നാണ്.

English summary
Mumbai has emerged as the safest city to drive and is also voted as the city with most disciplined traffic, says a road safety survey on drivers conducted in key cities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X