ബാന്ദ്രയില്‍ വീണ്ടും സെല്‍ഫി ദുരന്തം; മാതാപിതാക്കള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥിനി കടലില്‍വീണ് മരിച്ചു
മുംബൈ: സെല്‍ഫി ദുരന്തമേഖലയായി പ്രഖ്യാപിച്ച മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിലെ കോട്ടയില്‍ വീണ്ടും സെല്‍ഫി ദുരന്തം. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കോട്ട സന്ദര്ശിക്കാനെതിതിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിനി സെല്‍ഫിക്കിടെ കടലില്‍ വീഴുകയായിരുന്നു. സെല്‍ഫി എടുക്കരുതെന്ന വിലക്ക് മറികടന്നായിരുന്നു പെണ്‍കുട്ടിയുടെ സാഹസിക സെല്‍ഫിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മുംബൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന മീനാക്ഷി പ്രിയ രാജേഷ് ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞശേഷം നാട്ടില്‍നിന്നും മാതാപിതാക്കളെയും സഹോദരിയെയും മുംബൈ കാണാന്‍ ക്ഷണിക്കുകയായിരുന്നു മീനാക്ഷി. ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ ഒരുദിവസം മുഴുവന്‍ നഗരം ചുറ്റിക്കാണാനായി ടാക്സിയും ഏര്‍പ്പാട് ചെയ്തിരുന്നു.

സ്ഥലങ്ങളെല്ലാം കണ്ടശേഷം ഒടുവില്‍ എത്തിയതായിരുന്നു ബാന്ദ്ര കോട്ടയില്‍. ഇതിനിടെ കടലിനോട് ചേര്‍ന്നുള്ള പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കാന്‍ മീനാക്ഷി കുടുംബാംഗങ്ങളെ ക്ഷണിച്ചു. പിതാവിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു സെല്‍ഫി. സെല്‍ഫിക്കിടെ കൂറ്റന്തിരമാലയില് ബാലന്‍സ്തെറ്റി മീനാക്ഷി കടലില്‍ വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ രണ്ടുമണിക്കൂര്‍ നേരത്തെ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടലില്‍ വീണ് യുവാക്കള്‍ മരിച്ചശേഷം ഇവിടെ സെല്‍ഫി നിരോധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈ പോലീസ് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍, പിറകില്‍ തിരകള്‍ ഉയരുമ്പോള്‍ സെല്‍ഫിയെടുക്കാനായി ഇവിടെ ഇപ്പോഴും തിരക്കനുഭവപ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications