Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ അപകടം: കാരണം വെളിപ്പെടുത്തി അധികൃതര്‍, പ്രശ്നം സൃഷ്ടിച്ചത് ട്രെയിന്‍ സമയം!!

നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍റെ പക്ഷം

മുംബൈ: 27 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കാരണം വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍. വ്യത്യസ്ത ലൈനുകളിലായി നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ മഴകാരണം രണ്ട് ട്രെയിനുകള്‍ സെന്‍ട്രല്‍ ലൈനിലാണ് എത്തിയത്. സ്റ്റേഷനില്‍ നിരവധി പേര്‍ ട്രെയിനിന് വേണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്നും രണ്ട് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ തിരക്കിട്ട് ട്രെയിനില്‍ കയറാനെത്തിയതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയതെന്ന് റെയില്‍വേ വക്താവ് അനില്‍ സക്സേന വ്യക്തമാക്കി.അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരവധി ഓഫീസുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തിരക്കേറിയ സ്റ്റേഷനാണ് എല്‍ഫിന്‍സ്റ്റണ്‍ റോഡ‍് സ്റ്റേഷന്‍. അതുകൊണ്ട് തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്.

അപകടത്തിന് പിന്നില്‍

അപകടത്തിന് പിന്നില്‍

ശക്തമായ മഴയെത്തുടര്‍ന്ന് ജനങ്ങള്‍ നടപ്പാതയിലേയ്ക്ക് ഓടിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചനയെങ്കിലും യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പരിഭ്രാന്തരായ ആളുകളാണ് പാലത്തിലേയ്ക്ക് ഓടിക്കയറിയതെന്നും സംശയിക്കുന്നുണ്ട്.

നാല് ട്രെയിനുകള്‍

നാല് ട്രെയിനുകള്‍

നാല് ട്രെയിനുകള്‍ ഒരേ സമയം സ്റ്റേഷനിലെത്തുന്നതിനാല്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. ഇടുങ്ങിയ ഭാഗത്താണ് അപകടമുണ്ടായിട്ടുള്ളതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

 ദേശീയ ദുരന്ത നിവാരണ സേന

ദേശീയ ദുരന്ത നിവാരണ സേന

ദേശീയ ദുരന്ത നിവാരണ സേനയുടെ 40 അംഗ സംഘമാണ് റെയില്‍വേ സ്റ്റേഷനിലെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. റെയില്‍വേ വക്താവ് അനില്‍ സക്സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

ചര്‍ച്ച് ഗേറ്റ്- 022-22039840, മുംബൈ സെന്‍ട്രല്‍ - 022-23051665, എല്‍ഫിംഗ്സ്റ്റണ്‍ 022-24301614.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+