കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ അപകടം: ദുരന്തത്തിലേയ്ക്ക് നയിച്ചത് റെയില്‍വേയുടെ അശ്രദ്ധ, സ്റ്റേഷന്‍ 2Oാം നൂറ്റാണ്ടിലേത്!

നടപ്പാതയുടെ സുരക്ഷ സംബന്ധിച്ച് നേരത്തെ തന്നെ യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയും അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും യാത്രക്കാരാണ് വ്യക്തമാക്കുന്നത്

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ അനാസ്ഥ. റെയില്‍വേ നടപ്പാതയുടെ സുരക്ഷ സംബന്ധിച്ച് നേരത്തെ തന്നെ യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയും അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒഴിവാക്കാനവുമായിരുന്ന അപകടമായിരുന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.

35 പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ 27 പേരാണ് മരിച്ചത്. എതിര്‍ ദിശയിലുള്ള രണ്ട് പ്ലാറ്റ്ഫോമുകളില്‍ ഒരേ സമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ തിരക്കിട്ട് ഓടിയതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 പരാതികള്‍ ബോധിപ്പിച്ചു

പരാതികള്‍ ബോധിപ്പിച്ചു

അപകടമുണ്ടായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗത്തെത്തിയ നിരവധി പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി പാലത്തിന്‍റെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വ്യക്തമാക്കുന്നത്. പരേല്‍ പാലത്തിന്‍റെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രിയ്ക്ക് രണ്ട് വര്‍ഷം മുമ്പ് കത്തയച്ചിരുന്നതായും ചിലര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

 പഴക്കം ചെന്ന സ്റ്റേഷന്‍

പഴക്കം ചെന്ന സ്റ്റേഷന്‍

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ റെയില്‍വേ റെയില്‍വേ നിര്‍മാണം നടത്തിയ സമയത്ത് പണി കഴിപ്പിച്ച സ്റ്റേഷനുകളിലൊന്നാണ് എല്‍ഫിംന്‍സ്റ്റണ്‍. 20 ാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം ബിസിനസ് ഹബ്ബായി മാറിയതിന് ശേഷം നിരവധി പേരാണ് പരേല്‍ സ്റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്.

 രണ്ട് ദിവസം മുമ്പ് പോലും

രണ്ട് ദിവസം മുമ്പ് പോലും

റെയില്‍ വേ മന്ത്രി സുരേഷ് പ്രഭുവിന്‍റെ രാജിയോടെ റെയില്‍വേ മന്ത്രിയായി അധികാരമേറ്റ പിയൂഷ് ഗോയലിന് രണ്ട് ദിവസം മുമ്പ് പരേല്‍ പാലത്തിന്‍റെ സ്ഥിതിഗതിയെക്കുറിച്ച് വിശീകരിച്ചുള്ള ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 അപകടത്തിനുള്ള കാത്തിരിപ്പ്

അപകടത്തിനുള്ള കാത്തിരിപ്പ്

തിരക്കുള്ള സമയത്ത് പരേല്‍ പാലത്തില്‍ അപകടമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് ചന്ദ്രന്‍ എന്നയാളുടെ 2016ലെ ട്വീറ്റും അപകടത്തോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിനും ഒരേ സ്റ്റെപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ഒരു അപകടം കാത്തിരിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ളതാണ് ട്വീറ്റ്.

 നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.

 ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

ചര്‍ച്ച് ഗേറ്റ്- 022-22039840, മുംബൈ സെന്‍ട്രല്‍ - 022-23051665, എല്‍ഫിംഗ്സ്റ്റണ്‍ 022-24301614.

English summary
The Mumbai stampede tragedy has left over 22 people dead and several others injured. The commuters had repeatedly alerted the authorities about the chances of a tragedy, even warned them, but to no avail. People are of the view that the tragedy was inevitable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X