കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നുണയനെന്ന് രാജ് താക്കറെ: മുംബൈയില്‍ ബുള്ളറ്റ് പദ്ധതി അനുവദിക്കില്ല!ശിവസേന മോദിക്ക് തലവേദന!

മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും താക്കറെ

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നുണയനെന്ന് വിശേഷിപ്പിച്ച് നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 23 ആയതോടെയാണ് താക്കറെ മോദിയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്നു വെന്ന് ചൂണ്ടിക്കാണിക്കുന്ന താക്കറെ ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും രാജ് താക്കറെ ചോദിക്കുന്നു.

മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും ഗുജറാത്തില്‍ നടപ്പാക്കട്ടെയെന്നുമാണ് താക്കറെ പറയുന്നത്. മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രതിരോധിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

rajthakkare-

പ്രധാനമന്ത്രി മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്നു വെന്ന് ചൂണ്ടിക്കാണിക്കുന്ന താക്കറെ ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും രാജ് താക്കറെ ചോദിക്കുന്നു. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ചതോടെയാണ് ശിവസേനയും കോണ്‍ഗ്രസും മോദിക്കും സര്‍ക്കാരിനുമെതിരെ തിരിയുന്നത്. റെയില്‍വേ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും

വെള്ളിയാഴ്ച രാവിലെ 10. 30ഓടെയാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 23 ആയിരുന്നു.

English summary
With 23 people dead in the stampede at the Elphinstone railway station in Mumbai, Maharashtra Navnirman Sena chief Raj Thackeray today warned that "not a single brick will be allowed to be placed for the bullet train in Mumbai" until the infrastructure of local railways was made better.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X