പീഡകരെ മുഖത്തടിക്കണമെന്ന് പെണ്‍കുട്ടി കോടതിയില്‍
മുംബൈ: ബലാത്സംഗക്കസിലെ നാല് കുറ്റവാളികളെയും മുഖത്തടിക്കാന്‍ അനുവാദം തരണമെന്ന് പീഡനതത്തിന് ഇരയായ പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തില്‍ ഒരു അനുവാദം തരാന്‍ നിയം അനുശാസിക്കുന്നില്ല എന്നും പെണ്‍കുട്ടിയുടെ വികാരം മനസ്സിലാക്കുന്നു എന്നും പറഞ്ഞ് കോടതി 19 കാരിയെ ആസ്വസിപ്പിച്ചു. മുംബൈയിലെ ശക്തി മില്‍ പരിസരത്ത് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരിയാണ് കോടതിയില്‍ വിചിത്രമായ ആവശ്യം ഉന്നയിച്ചത്.
കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ വാദം നടക്കവേയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബലാത്സംഗം ചെയ്ത ശേഷം തന്നെ പ്രതികള്‍ നാലുപേരും മര്‍ദ്ദിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തിരുന്നു എന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ജഡ്ജിയായ ശാലിനി ഫന്‍സല്‍കര്‍ ജോഷിയാണ് പെണ്‍കുട്ടിയുടെ ആവശ്യം നിരാകരിച്ചത്.

ജൂലൈ 31 ന് ആയിരുന്നു കൂട്ടുകാരനുമൊപ്പം നടന്നുപോകുകയായിരുന്ന കോള്‍ സെന്റര്‍ ജീവനക്കാരിയായ 19 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. വിജയ് ജാദവ്, സലിം അന്‍സാരി, കാസിം ഷെയ്ഖ്, അഫ്താഖ് ഷെയ്ഖ് എന്നിവരാണ് പ്രതികളെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. കേസിലെ അഞ്ചാം പ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണ്.
ബുധനാഴ്ച കോടതിയില്‍ ഹാജരായ പെണ്‍കുട്ടി അത്യധികം വികാരാധീനയായാണ് കാണപ്പെട്ടത്. കുട്ടി ഇടക്കിടെ കരയുന്നതും കാണാമായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ 22 കാരിയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ശക്തി മില്‍സ് പരിസരത്ത് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ആഗസ്ത് 22 നായിരുന്നു ഈ സംഭവം.












Click it and Unblock the Notifications