അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍: പണികൊടുത്തത് വിദ്യാര്‍ത്ഥി!!
താനെ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ താനയിലാണ് സംഭവം. 35 കാരനായ ബീഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
15 ദിവസം മുമ്പ് മാത്രമാണ് ഇയാള്‍ മദ്രസയില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. മദ്രസയില്‍ വച്ച് നടന്ന സംഭവം പെണ്‍കുട്ടി രക്ഷിതാക്കളോട് തുറന്നുപറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി മുംബ്ര പോലീസിനെ സമീപിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു അധ്യാപകനും അറസ്റ്റിലായിരുന്നു. മകള്‍ സ്കൂളില്‍ വച്ച് ലൈംഗിക പീഡനത്തിനിരയായി എന്ന് കാണിച്ച് കുട്ടിയുടെ അച്ഛനാണ് പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ പോലീസ് അധ്യാപകനായ ശ്രീനിവാസ് റാവുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂളിലെ ചിത്രരചനാ അധ്യാപകനാണ് അറസ്റ്റിലായ ശ്രീനിവാസ് റാവു. പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് കുറ്റവാളിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയും ചെയ്തുു.












Click it and Unblock the Notifications