ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം, ട്രംപിന്റെ വിജയത്തിനായി മുംബൈയില്‍ യാഗം
തിങ്കളാഴ്ചയാണ് ട്രംപിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചു കൊണ്ടുള്ള യാഗം നടന്നത്. വിദേശത്തു നിന്നുള്ള ചില ഇന്ത്യക്കാരാണ് ട്രംപിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചുകൊണ്ട് യാഗം നടത്തിയത്.
മുംബൈ: അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അലയൊലിയാണ് ലോകത്തെങ്ങും. ആരാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിലെ ഒരു ക്ഷേത്രത്തില്‍ പ്രത്യേക യാഗം നടന്നു.
തിങ്കളാഴ്ചയാണ് ട്രംപിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചു കൊണ്ടുള്ള യാഗം നടന്നത്. വിദേശത്തു നിന്നുള്ള ചില ഇന്ത്യക്കാരാണ് ട്രംപിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചുകൊണ്ട് യാഗം നടത്തിയത്.

രണ്ട് യാഗങ്ങളാണ് നടത്തിയത്. മൂന്നു മണിക്കൂറോളം യാഗം നീണ്ടു നിന്നു. വടക്കന്‍ മുംബൈയിലെ സായിധാം ക്ഷേത്രത്തിലാണ് യാഗം നടന്നത്. വിദേശത്ത് ജീവിക്കുന്ന ചില ഇന്ത്യക്കാര്‍ ഈ ക്ഷേത്രത്തിലെ സന്ദര്‍ശകരാണ്. ഇവരാണ് ട്രംപിന്റെ വിജയത്തിനായി യാഗം നടത്താന്‍ ക്ഷേത്രത്തെ സമീപിച്ചത്. ട്രംപിന്റെ ഫോട്ടോ സ്ഥാപിച്ചിട്ട് അതിനു മുന്നിലിരുന്നായിരുന്നു പൂജ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെ വിജയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications