കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് അറസ്റ്റില്‍; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Google Oneindia Malayalam News

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനനും ജമാഅത്തുദ്ദഅവ തലവനുമായി ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്ന് ഗുജ്റാന്‍വാലയിലേക്കുള്ള യാത്രക്കിടയിലാണ് ഹാഫിസ് സയീദ് അറസ്റ്റിലായതെന്നാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത ഹാഫിസ് സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അറസ്റ്റെന്നാണ് സൂചന.

<strong>ഇന്ത്യന്‍ ചാരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളും</strong>ഇന്ത്യന്‍ ചാരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളും

ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാൻ ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാകിസ്താന് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയ്യിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നും സൂചനയുണ്ട്. എഫ്ഐടിഎഫിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിയും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഹാഫിസ് സയ്യിദിനും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികള്‍ക്കുമെതിരെ പാകിസ്താന്‍ നേരത്തെ നടപടിയെടുത്തിരുന്നു.

hafiz

പഞ്ചാബ് പൊലീസിന്‍റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് ഹാഫിസ് സയീദിനും കൂട്ടാളികള്‍ക്കുമെതിരെ എടുത്തിട്ടുള്ളത്. വിവിധ മേഖലകളില്‍ ഭീകരപ്രവര്‍ത്തനം ഏകോപിപ്പിച്ചതിനും പണം നല്‍കിയതിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകൾ ഇന്ത്യ, പാക്കിസ്താന് കൈമാറുകയും ചെയ്തിരുന്നു.

<strong> കുല്‍ഭൂഷണിനെ തട്ടിക്കൊണ്ടുപോയത് ഐഎസ്എയുടെ ഭാഗമായ തീവ്രവാദ സംഘടനകളെന്ന് </strong> കുല്‍ഭൂഷണിനെ തട്ടിക്കൊണ്ടുപോയത് ഐഎസ്എയുടെ ഭാഗമായ തീവ്രവാദ സംഘടനകളെന്ന്

English summary
Mumbai terror attack mastermind Hafiz Saeed arrested in lahore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X