കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു, മഹാരാഷ്ട്ര എടിഎസിന്റെ മുന്‍ തലവന്‍!! റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചു

ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

മുംബൈ: മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ മുന്‍ തലവനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് ദീര്‍ഘ അവധിയെടുത്തിരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസ് റിവോള്‍വറില്‍ നിന്ന് സ്വയം നിറയൊഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളുടെ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഹിമാന്‍ഷു റോയ്.

1

1988 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വിഷാദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. നിലവില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസാണ് അദ്ദേഹം. 2013ല്‍ രാജ്യത്തെ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിച്ചിരുന്നത് ഹിമാന്‍ഷു റോയുടെ നേതൃത്വത്തിലായിരുന്നു. പല്ലവി പുര്‍കയസ്ഥ കൊലപാതകം, മാധ്യമപ്രവര്‍ത്തകനായ ജെഡെയുടെ കൊലപാതകം എന്നീ വിവാദങ്ങളായ കേസുകളും അദ്ദേഹമാണ് കൈകാര്യം ചെയ്തത്.

അമേരിക്കന്‍ സ്‌കൂളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട സംഭവത്തില്‍ അനീസ് അന്‍സാരിയെ അറസ്റ്റ് ചെയ്ത സംഭവം ഹിമാന്‍ഷുവിനെ അതിപ്രശസ്തനാക്കി മാറ്റിയിരുന്നു. അതേസമയം മഹാരാഷ്ട്ര പോലീസ് സേനയ്ക്ക് തീരാനഷ്ടമാണ് ഹിമാന്‍ഷു റോയുടെ മരണം കൊണ്ടുണ്ടാവുന്നതെന്ന് എംഎന്‍ സിംഗ് പറഞ്ഞു. 2015ല്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വമ്പന്‍ ആരോപണങ്ങളും ഹിമാന്‍ഷു ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫറുകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വേണ്ടപ്പെട്ടവര്‍ക്ക് മാത്രം സ്ഥലംമാറ്റം നല്‍കുന്ന സമ്പ്രദായമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങുംബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങും

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഊരുവിലക്ക്!! പരാതി പിന്‍വലിക്കണം, പിഴയിട്ടു, ഗ്രാമസഭയുടെ ക്രൂരത!!പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഊരുവിലക്ക്!! പരാതി പിന്‍വലിക്കണം, പിഴയിട്ടു, ഗ്രാമസഭയുടെ ക്രൂരത!!

English summary
Mumbai top cop Himanshu Roy commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X