രണ്ട് മണിക്കൂറിനുള്ളില്‍ രുചിച്ച് നോക്കിയത് 12 തരം വൈന്‍ സാമ്പിളുകള്‍!! പിന്നീട് സംഭവിച്ചത്?
മുംബൈ: ബാര്‍ റെസ്‌റ്റോറന്റ് ജീവനക്കാരനായ പുക്രിമയും അകതാര്‍ ഹുസൈന്‍(35) എന്ന യുവാവാണ് വൈന്‍ രുചിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. മുംബൈയിലെ പ്രമുഖ വൈന്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു ഹുസൈന്‍.
ബുധനാഴ്ച ഹോട്ടലില്‍ വിവിധ തരം വൈനുകള്‍ കൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ വൈന്‍ രുചിച്ച് നോക്കിയതാണ് മരണത്തിന് കാരണമായത്. രുചിച്ച് നോക്കിയത് ഒന്നും രണ്ടും വൈനല്ല 12 തരം വൈനുകള്‍.

രണ്ട് മണിക്കൂറിനുള്ളില്‍ 12 തരം വൈനുകള്‍ രുചിച്ച് നോക്കിയ ഹുസൈന്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ അടുത്തുള്ള ബാബാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിവിധ വൈനുകളിലെ കെമിക്കല്‍ റിയാക്ഷനാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications