അഞ്ച് വയസ്സുകാരിയെ 15ാംനിലയില്‍ നിന്നെറിഞ്ഞു കൊന്നു; കാരണം ഞെട്ടിയ്ക്കുന്നത്
കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല
മുംബൈ: അയല്‍ക്കാരന്റെ മകളെ 15ാം നിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തി. ഇരു കുടുംബങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി അഞ്ച് വയസ്സുകാരിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞത്. കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
മുംബൈ സെന്‍ട്രലിലെ ബൈക്കുളയിലെ വിഘ്‌നഹര്‍ത്ത ബില്‍ഡിംഗിലായിരുന്നു സംഭവം. രണ്ട് വീട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരു കൂട്ടരും ഉപയോഗിച്ചിരുന്ന ബാല്‍ക്കണിയില്‍ നിന്നായിരുന്നു യുവതി കുട്ടിയെ നിലത്തെറിഞ്ഞത്.

സംഭവം നടന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെക്കെതിരെ കേസെടുത്തെങ്കിലും കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications