Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിനെതിരെ മുംബൈക്കാരിയുടെ പരാതി... കാരണം എന്തെന്നോ...?

മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ഹോട്ട് നടി ആരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണ്‍ എന്നായിരിയ്ക്കും മിക്കവരും ഉത്തരം നല്‍ക്കുക. കാരണം ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് സണ്ണി ലിയോണ്‍ പ്രശസ്തയായത് ഏത് മേഖലയിലാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

ഇപ്പോള്‍ അത്തരം സിനിമകളിലൊന്നും സണ്ണി ലിയോണ്‍ അഭിനയിക്കുന്നില്ല. തന്റെ പഴയ പ്രൊഫഷന്‍ അവര്‍ പൂര്‍ണമായി ഉപേക്ഷിച്ചിരിയ്ക്കുന്നു. അപ്പോഴാണ് സണ്ണിയ്‌ക്കെതിരെ പരാതിയുമായി ഒരു മുംബൈക്കാരി രംഗത്തെത്തിയിരിയ്ക്കുന്നത്.

Sunny Leone

ഇന്ത്യന്‍ സംസ്‌കാരത്തെ സണ്ണി ലിയോണ്‍ നശിപ്പിയ്ക്കുന്നു എന്നാണ് മുംബൈ സ്വദേശിനയായ അഞ്ജലി പലാന്‍ ആരോപിയ്ക്കുന്നത്. സണ്ണിയുടെ വെബ്‌സൈറ്റ് വഴി അശഅലീലമാണ് പ്രചരിപ്പിയ്ക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സണ്ണി ലിയോണിനെതിരെ മാത്രമല്ല ഇവര്‍ക്ക് പരാതി. സണ്ണിയുടെ അശ്ലീല വീഡിയോകള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തവര്‍ക്കെതിരേയും നിയമനടപടിയെടുക്കണം എന്നാണ് ആവശ്യം. ഹിന്ദു ജാഗരണ്‍ സമിതിയുടെ പ്രവര്‍ത്തകയാണ് അഞ്ജലി.

എന്തായും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധിച്ചപ്പോള്‍ പരാതിയില്‍ കഴമ്പില്ലാതെയില്ല എന്നാണത്രെ പോലീസുകാര്‍ക്കും തോന്നിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+